കോഴിക്കോട്: പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് വിഷ യത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സോളി ഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള തുറന്ന കത്തയച്ചു. ഇരുപതിലധികം വര്‍ഷമായി ര ണ്ടുതവണ തടവിൽകഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യകാര്യങ്ങളെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ സര്‍ക്കാറിെൻറയും മുഖ്യമന്ത്രിയുടെയും അടിയന്തര ശ്രദ്ധയില്‍ വരേണ്ടതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മൂന്നുവര്‍ഷമായി ജാമ്യവ്യവസ്ഥകളോടെ ബംഗളൂരുവില്‍ ആശുപത്രിയില്‍ സ്വന്തം ചെലവിലാണ് മഅ്ദനി കഴിയുന്നത്. കുറച്ചു ദിവസങ്ങളായി അസുഖം ഗുരുതമായിരിക്കുന്നു. ജീവനുതന്നെ ഭീഷണിയാണെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും വിഷയത്തിലിതുവരെ സര്‍ക്കാര്‍ ഇടപെടാത്തത് ഗുരുതര പ്രശ്നമാണ്.
രാഷ്ട്രീയ എതിരാളികളെപ്പോലും രക്ഷിക്കാന്‍ ധാര്‍മിക ബാധ്യതയുണ്ടെന്ന് ദിവസങ്ങള്‍ക്കുമുമ്പു പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു മുഖ്യമന്ത്രി. മഅ്ദനിയെ രണ്ടുതവണയും അറസ്റ്റ് ചെയ്യുമ്പോള്‍ ഭരിച്ചിരുന്ന ഇടതുപക്ഷത്തിന് ഈ വിഷയത്തില്‍ കൂടുതല്‍ ബാധ്യതയുണ്ട്. എന്നിട്ടും മഅ്ദനിയുടെ വിഷയത്തില്‍ ഇടപെടാതിരിക്കുന്നത് മാനുഷിക പരിഗണന നിഷേധിക്കലാണ് -കത്തിൽ ചൂണ്ടിക്കാട്ടി.
മഅ്ദനിയുടെ ജീവന് രക്ഷിക്കാൻ ഇടപെടണം–എസ്.ഡി.പി.െഎ കോഴിക്കോട്: ബംഗളൂരുവില്‍ ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അദ്ദേഹം വർഷങ്ങളായി വിചാരണ നേരിടുകയാണ്. ആരോഗ്യനില അതിഗുരുതരമാണെന്നു വ്യക്തമായിട്ടും ഇടപെടല്‍ ഉണ്ടാവാത്തത് ആശങ്കജനകമാണ്. വിചാരണ നടപടികള്‍ അനന്തമായി നീളുന്നതാണ് വിദഗ്ധ ചികിത്സ നല്‍കുന്നതിന് തടസ്സമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.