തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിെൻറ വിചാരണക്കിടെ കൂറുമാറിയ സാക്ഷികൾക്കെതിര െ കേസെടുത്ത് തുടർനടപടി കൈക്കൊള്ളാനുള്ള നീക്കത്തിൽ സി.ബി.െഎ. വർഷങ്ങൾക്കുശേഷം ക േസിെൻറ വിചാരണ ആരംഭിച്ചെങ്കിലും സി.ബി.െഎ സുപ്രധാന സാക്ഷികളെന്ന് കണ്ടെത്തിയ നാലുപ േർ ഇതുവരെ കൂറുമാറി. മറ്റ് മൂന്ന് സാക്ഷികൾ കൂറുമാറുമെന്ന സംശയത്തിൽ അവരെ വിസ്ത രിക്കാൻ തയാറായതുമില്ല. കൂടാതെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ആറുപേർ മരിക്കുകയും ചെയ്തു. ഫലത്തിൽ സി.ബി.െഎ സമർപ്പിച്ച സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന 13പേർ സി.ബി.െഎക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
കൂറുമാറുന്നതിൽ ഏറെയും മതവിശ്വാസികളാണെന്ന വിലയിരുത്തലിൽ സാക്ഷികളെ ബൈബിൾ തൊട്ട് സത്യം ചെയ്യിപ്പിക്കുന്ന കാര്യവും സി.ബി.െഎയുടെ പരിഗണനയിലുണ്ട്. േകസിൽ രഹസ്യമൊഴി നൽകിയ നാലാംസാക്ഷി സഞ്ജു പി. മാത്യു, 50ാം സാക്ഷി സിസ്റ്റർ അനുപമ എന്നിവരാണ് പ്രധാനമായും മൊഴി മാറ്റിയത്. അതിനുപിന്നാലെ കോൺവെൻറിലെ ജീവനക്കാരി അച്ചാമ്മയും 21ാം സാക്ഷി നിഷാറാണിയും മൊഴിമാറ്റി.
ക്രിമിനൽ ചട്ടപ്രകാരം കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കണമെന്ന് സി.ബി.ഐ ജോയൻറ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഇപ്പോൾ കോടതി അവധിയായതിനാൽ കേസിെൻറ വിചാരണ നിർത്തിെവച്ചിരിക്കുകയാണ്. സെപ്റ്റംബർ 16ന് വിചാരണ തുടരും. അധികൃതരുടെ അനുമതി ലഭിച്ചാൽ കോടതി ചേരുേമ്പാൾ ഇതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സി.ബി.െഎ. കേസിെൻറ വിചാരണനടപടികൾ പൂർത്തിയാക്കിയശേഷമായിരിക്കും നിയമനടപടികളിലേക്ക് കടക്കുക.
രഹസ്യമൊഴി നൽകിയ സാക്ഷികൾ അടിക്കടി മൊഴി തിരുത്തുന്നെന്നും കാഴ്ചക്കാരായി നിൽക്കാനേ കഴിയുന്നുള്ളൂവെന്നും വിസ്താരത്തിനിടെ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. കൂറുമാറിയ സാക്ഷികൾക്കെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് കോടതി ആരായുകയും ചെയ്തു. അതിെൻറകൂടി അടിസ്ഥാനത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ സി.ബി.ഐ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.