കൊച്ചി: മഹാരാജാസ് കോളജിെല രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിെയ കുത്തിക്കൊന്ന കേസിൽ നാലു പേർ കൂടി കസ്റ്റഡിയിൽ. എസ്.ഡി.പി.െഎ. കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കസ്റ്റഡിയിലായത്. മുഖ്യപ്രതിയും വിദ്യാർഥിയുമായ വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവർക്കായി പൊലീസ് ഉൗർജിതമായി തിരച്ചിൽ നടത്തുന്നതിനിെടയാണ് നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം പരിശോധനക്കിടെ എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേരെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്തു. കൃത്യം നിർവഹിക്കാൻ ലക്ഷ്യമിട്ട് പ്രതികൾ ദിവസങ്ങൾക്ക് മുമ്പുതന്നെ നഗരത്തിൽ എത്തിയിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
കാമ്പസിൽ ചുവരെഴുതുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായുള്ള തർക്കത്തിനിടെ ഞായറാഴ്ച രാത്രി 12.30ഒാടെയാണ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യു കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി ഫാറൂഖ്, കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. 14 ദിവസം കൂടി ഇവരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിെൻറ ആവശ്യത്തിൽ കോടതി ഇന്ന് വിധി പറയും.
വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് അഭിമന്യുവിേൻറെതന്ന് പൊലീസ് ഏറക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾ ദിവസങ്ങളോളം എറണാകുളം നോർത്ത് റെയിൽേവ സ്റ്റേഷന് സമീപത്തെ വാടകക്കെട്ടിടത്തിൽ താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസിന് സൂചന ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴി അറസ്റ്റിലായ ഫാറൂഖിൽനിന്ന് ലഭിച്ചതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.