കിളിമാനൂർ (തിരുവനന്തപുരം): ഭോപാലിൽ നിന്നെത്തി കിളിമാനൂരിലെ ബന്ധുവീട്ടിൽ ഹോം ക്വാറൻറീനിൽ കഴിയുന്ന യുവതിക്കുനേരെ സാമൂഹികവിരുദ്ധ ഭീഷണി. യുവതിയെ ഇറക്കിവിട്ടില്ലെങ്കിൽ വീട് തകർക്കുമെന്ന് പറഞ്ഞ് ഒരുസംഘം ഭീഷണിപ്പെടുത്തുന്നതായി വയോധിക കിളിമാനൂർ പൊലീസിൽ പരാതി നൽകി.
അടയമൺ, കുളപ്പാറ, കൂവത്തടം ജയാ ഭവനിൽ സാവിത്രിയാണ് പരാതിക്കാരി. പട്ടികജാതി കുടുംബാംഗമായ സാവിത്രിയുടെ ചെറുമകളാണ് ഭോപാലിൽനിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തിയത്. തുടർന്ന് രണ്ടുദിവസം ലോ കോളജ് ആശുപത്രിയിൽ സർക്കാർ ക്വാറൻറീനിൽ കഴിഞ്ഞു. പിന്നീടിവർ തൊട്ടടുത്ത് താമസിക്കുന്ന മകെൻറ വീട്ടിലേക്ക് മാറി. സാവിത്രിയുടെ വീട് ക്വാറൻറീന് നൽകാം എന്നറിയിച്ചതിനെതുടർന്ന് യുവതി ടാക്സിയിൽ വീട്ടിലെത്തുകയായിരുന്നു.
അടയമൺ പ്രാഥമികാരോഗ്യകേന്ദ്രത്തിലും വിവരം അറിയിച്ചിരുന്നു. എന്നാൽ, ഇതറിഞ്ഞ് ചൊവ്വാഴ്ച രാത്രി ഏഴോടെ ചിലർ വീട്ടിലെത്തി യുവതിയെ ഇറക്കിവിടണമെന്ന് ആക്രോശിച്ച് ബഹളം വെക്കുകയായിരുന്നു. രാത്രി 11 വരെ ബഹളം തുടർന്നു. തുടർന്ന് കിളിമാനൂർ പൊലീസെത്തി ബഹളക്കാരെ പിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയും പ്രതിഷേധക്കാരെത്തി. വീട്ടിലേക്ക് പാൽ നൽകുന്നതും വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.