എ.ബി.വി.പി കണ്ണൂർ കലക്​ട്രേറ്റ്​ മാർച്ചിൽ കല്ലേറും സംഘർഷവും

കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച്​ എ.ബി.വി.പി. ജില്ലാ കമ്മിറ്റി കലക്​ട്രേറ്റിലേക്ക്​ നടത്തിയ മാർച്ചിൽ കല്ലേറും സംഘർഷവും. ബാരിക്കേഡ്​ തകർക്കാൻ ശ്രമിച്ച പ്രവർ​ത്തകരെ പൊലീസ്​ ലാത്തി വിശീ വിരട്ടിയോടിച്ചു. തുടർന്ന്​ പ്രവർത്തകർ പൊലീസിനു നേരെ കല്ലേറും നടത്തി. ഇതോടെ പൊലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു. എ.ബി.വി.പി. ജില്ലാ നേതാക്കൾ ഉൾപ്പടെ അമ്പതോളം പേർ കസ്​റ്റഡിയിലാണ്​. 

തിങ്കളാഴ്​ച രാവിലെ പഴയ ബസ്​സ്​റ്റാൻറ്​ പരിസരത്ത്​ നിന്നാരംഭിച്ച മാർച്ച്​ 12 മണിയോടെയാണ്​ കലക്​ട്രേറ്റ്​ പടിക്കലെത്തിയത്​. ഇവിടെ പൊലീസ്​ സ്ഥാപിച്ച ബാരിക്കേഡ്​ തകർക്കാൻ ശ്രമിച്ച പ്രവർത്തകർ അൽപസമയത്തിനകം ശാന്തരായി. തുടർന്ന്​ നേതാക്കൾ ചിലർ സംസാരിച്ചു കഴിഞ്ഞശേഷം പ്രവർത്തകർ വീണ്ടും ബാരിക്കേഡ്​ മറിച്ചിടാനുള്ള ശ്രമം നടത്തി. ഇതോടെയാണ്​ പൊലീസ്​ ലാത്തി വീശി പ്രവർത്തകരെ വിരട്ടിയോടിക്കാൻ ശ്രമിച്ചത്​. 

നാലുഭാഗത്തേക്കും ചിതറിയോടിയ പ്രവർത്തകർ പൊലീസിന്​ നേരെ കല്ലെറിഞ്ഞു. കല്ലേറ്​ ശക്തമായതോടെ പ്രവർത്തക​ർക്ക്​ നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകർ റോഡിലൂടെ ഒാടിയതോടെ കാൽടെക്​സ്​ സർക്കിളിൽ അൽപനേരം ഗതാഗതം സ്​തംഭിച്ചു. 

Tags:    
News Summary - ABVP Kannur Collectorate March -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.