എ.ബി.വി.പി കണ്ണൂർ കലക്ട്രേറ്റ് മാർച്ചിൽ കല്ലേറും സംഘർഷവും
text_fieldsകണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ബി.വി.പി. ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ കല്ലേറും സംഘർഷവും. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ലാത്തി വിശീ വിരട്ടിയോടിച്ചു. തുടർന്ന് പ്രവർത്തകർ പൊലീസിനു നേരെ കല്ലേറും നടത്തി. ഇതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. എ.ബി.വി.പി. ജില്ലാ നേതാക്കൾ ഉൾപ്പടെ അമ്പതോളം പേർ കസ്റ്റഡിയിലാണ്.
തിങ്കളാഴ്ച രാവിലെ പഴയ ബസ്സ്റ്റാൻറ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് 12 മണിയോടെയാണ് കലക്ട്രേറ്റ് പടിക്കലെത്തിയത്. ഇവിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർ അൽപസമയത്തിനകം ശാന്തരായി. തുടർന്ന് നേതാക്കൾ ചിലർ സംസാരിച്ചു കഴിഞ്ഞശേഷം പ്രവർത്തകർ വീണ്ടും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി. ഇതോടെയാണ് പൊലീസ് ലാത്തി വീശി പ്രവർത്തകരെ വിരട്ടിയോടിക്കാൻ ശ്രമിച്ചത്.
നാലുഭാഗത്തേക്കും ചിതറിയോടിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറ് ശക്തമായതോടെ പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകർ റോഡിലൂടെ ഒാടിയതോടെ കാൽടെക്സ് സർക്കിളിൽ അൽപനേരം ഗതാഗതം സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.