ആലപ്പുഴ: എ.ബി.വി.പി കലക്ടറേറ്റ് മാർച്ചിൽ സംഘർഷത്തെ തുടർന്ന് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശാൽ വധക്കേസിൽ സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടറെ നിയമിക്കുക, സചിൻ, വിശാൽ, ശ്യാമപ്രസാദ് കൊലപാതകങ്ങൾ എൻ.െഎ.എ അന്വേഷിക്കുക, പോപുലർ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കലക്ടറേറ്റ് പടിക്കൽ പൊലീസുമായി ഉണ്ടായ സംഘർഷത്തിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം ഹരി ഗോവിന്ദ്, ജില്ല പ്രസിഡൻറ് രാഹുൽ രാമചന്ദ്രൻ, സംസ്ഥാന സമിതി അംഗങ്ങളായ അഖിൽ, ഹാരിഷ്, ജില്ല കമ്മിറ്റി അംഗം വിനായകൻ, വൈശാഖ‌് എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ ഇ.എം.എസ് സ്റ്റേഡിയം പരിസരത്തുനിന്ന് തുടങ്ങിയ മാർച്ചിൽ പ്രകോപന മുദ്രാവാക്യം വിളിച്ച് മുേന്നറിയ പ്രവർത്തകരെ കലക്ടറേറ്റിന് സമീപം പൊലീസ് തടഞ്ഞു. മാർച്ച‌് അവസാനിച്ച് പ്രവർത്തകർ പിരിഞ്ഞുപോകുന്നതിനിടെ ബോധപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ജില്ലയിൽ വ്യാഴാഴ്ച എ.ബി.വി.പി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് ജില്ല സെക്രട്ടറി വിഷ്ണു നാരായണ പണിക്കർ അറിയിച്ചു. അറസ്റ്റ് ചെയ്തവരെ പിന്നീട് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.