Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ബി.വി.പി...

എ.ബി.വി.പി കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം: ആറുപേർ  അറസ്​റ്റിൽ

text_fields
bookmark_border
ABVP
cancel

ആലപ്പുഴ: എ.ബി.വി.പി കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷത്തെ തുടർന്ന്​ ആറുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വിശാൽ വധക്കേസിൽ സ്​പെഷൽ പബ്ലിക്​ ​േപ്രാസിക്യൂട്ടറെ നിയമിക്കുക, സചിൻ, വിശാൽ, ശ്യാമപ്രസാദ്​ കൊലപാതകങ്ങൾ എൻ.​െഎ.എ അന്വേഷിക്കുക, പോപുലർ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്​. കലക്ടറേറ്റ്​ പടിക്കൽ പൊലീസുമായി ഉണ്ടായ സംഘർഷത്തിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം ഹരി ഗോവിന്ദ്​, ജില്ല പ്രസിഡൻറ്​ രാഹുൽ രാമചന്ദ്രൻ, സംസ്ഥാന സമിതി അംഗങ്ങളായ അഖിൽ, ഹാരിഷ്​, ജില്ല കമ്മിറ്റി അംഗം വിനായകൻ, വൈശാഖ‌് എന്നിവരെയാണ്​ സൗത്ത്​​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

രാവിലെ ഇ.എം.എസ്​ സ​്​റ്റേഡിയം പരിസരത്തുനിന്ന്​ തുടങ്ങിയ മാർച്ചിൽ പ്രകോപന മുദ്രാവാക്യം വിളിച്ച്​ മു​േന്നറിയ പ്രവർത്തകരെ കലക്​ടറേറ്റിന്​ സമീപം പൊലീസ്​ തടഞ്ഞു. മാർച്ച‌് അവസാനിച്ച്​ പ്രവർത്തകർ പിരിഞ്ഞുപോകുന്നതിനിടെ ബോധപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ​അറസ്​റ്റ്​. ജില്ലയിൽ വ്യാഴാഴ്​ച എ.ബി.വി.പി പഠിപ്പ്​ മുടക്കി പ്രതിഷേധിക്കുമെന്ന്​ ജില്ല സെക്രട്ടറി വിഷ്​ണു നാരായണ പണിക്കർ അറിയിച്ചു. അറസ്​റ്റ്​ ചെയ്​തവരെ പിന്നീട്​ വിട്ടയച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsABVPsdpipopular frontmalayalam news
News Summary - ABVP march- kerala news
Next Story