ആലുവാ :വീട്ടുജോലിക്കയായി പോകുമ്പോൾ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു.അശോകപുരം കോളനിപ്പടി നെടുംപറമ്പിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മ ണി തങ്കപ്പൻ (57) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ആലുവാ അദ്വൈതാശ്രമം റോഡിൽ വച്ച് നടന്നു പോകുകയായിരുന്ന മണിയെ വാഹനമിടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലുവാ കാരോത്തുകുഴി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
ഏക മകൻ അരുൺകുമാർ വെൽഡറാണ്. മൃതദേഹം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.