മനോജ്

കഞ്ചാവ് കേസിൽ പ്രതിക്ക് രണ്ടു വർഷം തടവും പിഴയും

കല്‍പറ്റ: കഞ്ചാവ് കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി (52)നെയാണ് കല്‍പറ്റ അഡീഷനല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷല്‍) കോടതി ജഡ്ജ് എസ്.കെ. അനില്‍കുമാർ ശിക്ഷിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം.

1.387 കി.ഗ്രാം കഞ്ചാവുമായി മധുകൊല്ലിയിൽ വെച്ച് മീനങ്ങാടി സബ് ഇന്‍സ്‌പെക്ടറായിരുന്ന എ.യു. ജയപ്രകാശാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുധാകരനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു. സുരേഷ്‌ കുമാര്‍ ഹാജരായി.

Tags:    
News Summary - Accused gets two years imprisonment and fine in ganja case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.