മട്ടാഞ്ചേരി: തട്ടിപ്പുകേസിൽ ജാമ്യമെടുത്ത് മുങ്ങിനടന്ന മട്ടാഞ്ചേരി പനയപ്പിള്ളിയിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയെ (60) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 2009ൽ മട്ടാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച് 21 പവനും അരലക്ഷം രൂപയും തട്ടിയ കേസിൽ പ്രതിയാണ് വിജയലക്ഷ്മി.
ഈ കേസിൽ കോടതിയിൽനിന്ന് ജാമ്യംനേടി കോടതിയിൽ ഹാജരാകാതെ തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. 13 വർഷത്തിനുശേഷം മട്ടാഞ്ചേരി പനയപ്പിള്ളിയിൽ വാടക വീട്ടിൽനിന്ന് മട്ടാഞ്ചേരി അസി.കമീഷ്ണർ കെ.ആർ. മനോജ്, പൊലീസ് ഇൻസ്പെക്ടർ എ.വി. ബിജു, എസ്.ഐ ജയപ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ ശാലിനി, മേരി ജാക്വിലിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.