അ​തു​ൽ

രാ​ജ്നോ​ട് 

വ്യാജ ഷെയർ ട്രേഡിങ്​ ആപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

കാ​ക്ക​നാ​ട്: വ്യാ​ജ ഷെ​യ​ർ ട്രേ​ഡി​ങ്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യു​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി​യെ പി​ടി​കൂ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ ദ്വാ​ര​ക​പു​രി​യി​ൽ നി​ന്നാ​ണ്​ പ്ര​തി അ​തു​ൽ രാ​ജ്നോ​ടി​നെ കൊ​ച്ചി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങി​ൽ നി​ക്ഷേ​പം ന​ട​ത്തി​യാ​ൽ ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് വാ​ട്‌​സ് ആ​പ്പ് വ​ഴി​യും ഫോ​ണി​ലൂ​ടെ​യും കാ​ക്ക​നാ​ട് സ്വ​ദേ​ശി​യെ മെ​സേ​ജു​ക​ൾ വ​ഴി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് മോ​ഹ​ന​വാ​ഗ്ദാ​നം ന​ൽ​കി ആ​ക​ർ​ഷി​ച്ച് പ​ണം ത​ട്ടി​യെ​ന്നാ​ണ്​ കേ​സ്. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ വ്യാ​ജ ക​മ്പ​നി തു​ട​ങ്ങി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി നി​ര​വ​ധി പേ​രു​ടെ പ​ണം ത​ട്ടി​യ മ​ല​യാ​ളി​യാ​യ ഷാ​ഫി എ​ന്ന പ്ര​തി​യെ സ്പെ​ഷ​ൽ ഡ്രൈ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ഴ്ച​മു​മ്പ് തൃ​ശൂ​രി​ൽ നി​ന്നും കൊ​ച്ചി സി​റ്റി സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തൃ​ക്കാ​ക്ക​ര അ​സി. ക​മീ​ഷ​ണ​റു​ടെ​യും കൊ​ച്ചി സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ എ. ​ജ​യ​കു​മാ​റി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ അ​സി. പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ജി​ത് രാ​ജ്, ആ​ർ. അ​രു​ൺ, നി​ഖി​ൽ ജോ​ർ​ജ്, ബി​ന്ദോ​ഷ് സ​ദ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 

Tags:    
News Summary - Accused of extorting money through fake share trading app arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.