വടശേരിക്കര: തർക്കത്തെതുടർന്ന് ജ്യേഷ്ഠെൻറ മുഖത്ത് ആസിഡ് ഒഴിച്ചു. പെരുനാട് പൂവത്തുംമൂട് വടക്കേ ചരുവിൽ വിജയകുമാറിെൻറ (62) മുഖത്താണ് സഹോദരൻ രാജൻ ആസിഡ് ഒഴിച്ചത്. പട്ടാപ്പകൽ നാട്ടുകാരുടെ കൺമുന്നിൽ വെച്ചാണ് ആക്രമണം നടന്നത്. സഹോദരനുമായുള്ള സ്ഥല സംബന്ധമായ തർക്കമാണ് ആസിഡ് ആക്രമണത്തിൽ എത്തിയത്.
വിജയകുമാറും രാജനും മറ്റു സഹോദരങ്ങളും കുടുംബസ്വത്ത് വീതം വെക്കാൻ തീരുമാനിച്ചെങ്കിലും രാജൻ പിന്നീട് ഭാഗംവെക്കുന്നതിൽ കക്ഷിയാകാതെ മാറിനിന്നു. വിജയകുമാർ തെൻറ വീതത്തിലെ ആഞ്ഞിലി മുറിക്കാനായി തൊഴിലാളികളുമായി എത്തിയപ്പോൾ രാജൻ ആസിഡും ടാപ്പിങ് കത്തിയുമായി തൊഴിലാളികളെ ആക്രമിക്കാനൊരുങ്ങി. ഇത് വിജയകുമാർ ചോദ്യം ചെയ്തപ്പോഴാണ് കൈയിൽ കരുതിയിരുന്ന ആസിഡ് വിജയകുമാറിെൻറ നേർക്ക് ഒഴിച്ചത്. അടുത്തുനിന്നവർ തടഞ്ഞെങ്കിലും വീണ്ടും വിജയകുമാറിെൻറ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. നിലത്തുവീണ വിജയകുമാറിനെ ടാപ്പിങ് കത്തികൊണ്ട് കുത്തി. ഉടൻ നാട്ടുകാരും മറ്റ് ബന്ധുക്കളും ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വിജയകുമാറിെൻറ വലത്തേക്കണ്ണിെൻറ കാഴ്ച ഏതാണ്ട് നഷ്ടമായി. സംഭവത്തിൽ പെരുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.