ഓച്ചിറ: ഓച്ചിറ പടനിലത്ത് പകൽ കഴിയുന്ന മധ്യവയസ്കക്കുനേരെ ആസിഡ് ആക്രമണം. ഓച്ചിറ പായിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്ത്വിളയിൽ വിലാസിനിയാണ് (56) ആക്രമണത്തിനിരയായത്.
ഗുരുതര പൊള്ളലേറ്റ വിലാസിനിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ മുൻ അന്തേവാസി കൊട്ടാരക്കര പള്ളിക്കൽ പുതുവൽവീട്ടിൽ സുകുമാരനെ (64) ഓച്ചിറ പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ 5.45ന് പടനിലത്തെ ഓംകാരസത്രത്തിന് സമീപമാണ് സംഭവം.
വിലാസിനി ഈയിടയായി തന്നെ അവഗണിച്ച് മറ്റൊരാളുമായി ചങ്ങാത്തത്തിൽ ഏർപ്പെടുന്നതായി സംശയിച്ചാണ് റബർപാൽ കട്ടിയാക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ് ഏനാത്തുനിന്ന് സംഘടിപ്പിച്ച് കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.
സ്വഭാവദൂഷ്യത്തെതുടർന്ന് സുകുമാരനെ അന്തേവാസി പട്ടികയിൽനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.