വ്യവസായവകുപ്പിൽ ഇനി ഓൺലൈൻ നിരീക്ഷണം

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​വ​കു​പ്പി​ന് കീ​ഴി​ലെ മു​ഴു​വ​ന്‍ പ​ദ്ധ​തി​ക​ളെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും നി​രീ​ക്ഷി​ക്കാനും ഏ​കോ​പി​പ്പിക്കാനും കേ​ന്ദ്രീ​കൃ​ത ഓ​ണ്‍ലൈ​ന്‍ മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​നം നി​ല​വി​ല്‍വ​ന്നു.

വ​കു​പ്പി​ന് കീ​ഴി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍, പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ, ന​ട​ത്തി​പ്പ് പു​രോ​ഗ​തി എ​ന്നി​വ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാനും യ​ഥാ​സ​മ​യം സ്വീ​ക​രി​ക്കേ​ണ്ട വി​വി​ധ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും സു​ഗ​മ​മാ​ക്കാ​നു​മാ​ണ്​ മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. റെ​സി​ഡ​ൻ​സി ട​വ​റി​ൽ മ​ന്ത്രി പി. ​രാ​ജീ​വ്​ പോ​ർ​ട്ട​ലി​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഓ​രോ സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കും പ്ര​വൃ​ത്തി​ക​ള്‍ക്കും കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കും. ഇ​ത് ഒ​രു കേ​ന്ദ്രീ​കൃ​ത വെ​ർ​ച്വ​ൽ ക​ല​ണ്ട​ര്‍ മു​ഖേ​ന ബ​ന്ധി​പ്പി​ക്കു​ക​യും എ​ല്ലാ പ്ര​വൃ​ത്തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.

ഓ​രോ പ​ദ്ധ​തി​യെ​യും സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യും ഭൗ​തി​ക പു​രോ​ഗ​തി​യും നേ​ട്ട​ങ്ങ​ളും ത​ല്‍സ​മ​യം നി​രീ​ക്ഷി​ച്ച​റി​യു​ന്ന​തി​ന്​ സം​വി​ധാ​ന​മു​ണ്ട്. നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ളോ പ​രാ​തി​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ റി​പ്പോ​ര്‍ട്ട് ചെ​യ്യാം.

ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും വ്യ​വ​സാ​യ​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളും പ്ര​ത്യേ​ക​മാ​യി മ​ന​സ്സി​ലാ​ക്കാ​നാ​കും.

നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​ദ്ധ​തി ന​ട​ത്തി​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഫീ​ല്‍ഡി​ല്‍ നി​ന്നു​ത​ന്നെ ശേ​ഖ​രി​ക്കാ​നും ജി​യോ ലൊ​ക്കേ​ഷ​ന്‍, നി​ർ​മാ​ണ പു​രോ​ഗ​തി​യു​ടെ​യും ഫോ​ട്ടോ​യും വി​ഡി​യോ​യും ഉ​ള്‍പ്പെ​ടെ യ​ഥാ​സ​മ​യം പോ​ർ​ട്ട​ലി​ലേ​ക്ക്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന​തി​നു​മാ​യി മൊ​ബൈ​ല്‍ ആ​പ്പും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള ഡി​ജി​റ്റ​ല്‍ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്​ വ്യ​വ​സാ​യ​വ​കു​പ്പി​ന് വേ​ണ്ടി ഈ ​ഓ​ണ്‍ലൈ​ന്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്​​ഫോം വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എം.​ജി. രാ​ജ​മാ​ണി​ക്യം, എ​സ്. ഹ​രി​കി​ഷോ​ര്‍ ഐ.​എ.​എ​സ്, വി.​ആ​ര്‍. വി​നോ​ദ്, ഡോ. ​സ​ജി ഗോ​പി​നാ​ഥ്, കെ. ​പ​ത്മ​കു​മാ​ര്‍, എ​സ്. സൂ​ര​ജ്​, സ​ന്തോ​ഷ് കോ​ശി തോ​മ​സ് എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - activity monitoring system of department of industries and commerce inagurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.