തൃശൂർ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു. ശക്തൻ നഗറിലെ ഹോട്ടൽ ജോയ്സ് പാലസിലായിരുന്നു ആദ്യം തെളിവെടുപ്പ്. ജോർജ്ജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനുകളിലൊന്നായിരുന്നു ഹോട്ടൽ. ഇവിടെ കൂടിനിന്ന ആൾക്കൂട്ടം ദിലീപിനെതിരെ പ്രതിഷേധമുയർത്തി. പിന്നീട് ജോർജ്ജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനായിരുന്ന പുഴക്കലിലെ കിണറ്റിങ്കൽ ടെന്നീസ് അക്കാഡമിയിലേക്കാണ് പോയത്.
രാവിലെ 11.05 ഓടെയാണ് ദിലീപുമായുള്ള പൊലീസ് വാഹനം പുഴക്കലിലെത്തിയത്. ടെന്നീസ് അക്കാദമിയുടെ അകത്തേക്ക് മാധ്യമങ്ങളൊഴികെയുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ല. തെളിവെടുപ്പിനെത്തിച്ച ദിലീപിനെതിരെ എ.ഐ.വൈ.എഫ് കരിങ്കൊടിയുയർത്തി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം തൊടുപുഴയിലെയും കൊച്ചിയിലെയും തെളിവെടുപ്പിന് വലിയ ആൾക്കൂട്ടമുണ്ടായിരുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ഇതോടൊപ്പം ആക്രമത്തിനിരയായ നടി തൃശൂർ സ്വദേശിനിയാണെന്നതും ദിലീപിനെതിരെ ഏതെങ്കിലും തരത്തിൽ ആക്രമണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടും സുരക്ഷ വർധിപ്പിക്കാൻ കാരണമായി. പുഴക്കലിലെ ടെന്നീസ് അക്കാദമി, ഹോട്ടൽ ഗരുഡ, ജോയ്സ് പാലസ് ഹോട്ടൽ എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.