നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹരജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിൽ തുടരന്വേഷണം നടക്കുന്നതിനാലാണ് വിചാരണ നിർത്തിവെക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുന്നത്. കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാണ് ആവശ്യം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും ദിലീപ് രംഗങ്ങൾ ക‍ണ്ടതിന് താൻ സാക്ഷിയാണെന്നും സംവിധായകൻ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രന്‍റെ വെളിപ്പെടുത്തൽ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

അതേസമയം, ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസിൽ തുടരന്വേഷണം നടത്തണമെന്ന് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജി വെക്കാനിടയായത് ആശങ്ക സൃഷ്ടിക്കുന്നുവെന്നും നടി കത്തിൽ പറ‍യുന്നു.  

Tags:    
News Summary - Actress attack: Petition to stay trial to be heard today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.