മലപ്പുറം: കുട്ടികളെ ദത്തെടുക്കുന്ന കുടുംബത്തിനുള്ള കുറഞ്ഞ വാർഷികവരുമാനം മൂന്ന് ലക്ഷമായി നിശ്ചയിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാകുന്നു. സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകറാണ് കഴിഞ്ഞമാസം 30ന് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ വരുമാനപരിധിയില്ല.
ദത്തെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നത് ജുവൈനൽ ജസ്റ്റിസ് ആക്ട് 2015, അഡോപ്ഷൻ റെഗുലേഷൻ 2017 എന്നിവ പ്രകാരമാണ്. കുട്ടിയുടെ ഉത്തമ താൽപര്യം സംരക്ഷിക്കുന്നവർ, ശാരീരിക ക്ഷമതയുള്ളവർ, സാമ്പത്തികമായി മെച്ചപ്പെട്ടവർ, മാനസികമായി ജാഗ്രത പുലർത്തുന്നവർ എന്നിവർക്ക് ദത്തെടുക്കാമെന്ന് നിയമത്തിൽ പറയുന്നു. എന്നാൽ, സാമ്പത്തിക ഭദ്രത കണക്കാക്കാൻ ഉയർന്ന വരുമാനപരിധി നിശ്ചയിച്ചത് ശരിയല്ലെന്നാണ് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
വാർഷിക വരുമാനം സംബന്ധിച്ച് നിയമത്തിൽ പറയുന്നില്ല. നിലവിൽ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് സെൻറർ സൈറ്റ് വഴി അപേക്ഷിച്ചാൽ ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിലൂടെ യോഗ്യത നിശ്ചയിക്കുകയാണ് ചെയ്തിരുന്നത്. മൂന്ന് ലക്ഷം വരുമാനമില്ലെങ്കിലും സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് ഇവിടെനിന്ന് കുട്ടികളെ ദത്തെടുക്കാനുള്ള പഴുതുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ, കേരളത്തിലുള്ള ഒരാൾക്ക് വാർഷിക വരുമാനം മൂന്ന് ലക്ഷമില്ലെങ്കിൽ എവിടെനിന്നും ദത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.