കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും. തന്‍റെ ഭാഗം അവതരിപ്പിക്കാന്‍ അനുയോജ്യനായ അഭിഭാഷകൻ എന്ന നിലക്കാണ് കേസ് ആളൂരിനെ ഏൽപിക്കുന്നതെന്ന് സരിത ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
കേസുകളെല്ലാം വിചാരണവേളയിലാണ്. പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലും. ചില കേസുകളിൽ അടിയന്തരമായി എടുക്കേണ്ട ചില നടപടികൾ അഭിഭാഷകനെ അറിയിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു.
തമിഴ്‌നാട്ടിലെ മധുരയിൽ ന്യൂ ഇറ എന്ന സോളാര്‍ കമ്പനിയുടെ പ്രൊജക്ട് മേധാവിയായാണ് നിലവിൽ സരിത പ്രവർത്തിക്കുന്നത്. രണ്ട് മെഗാവാട്ടിന്‍റെ ഗ്രിഡ് ഇന്‍ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിയുടെ സാങ്കേതികമേഖലയുടെ ചുമതലയാണ് സരിതക്കുള്ളത്.
പദ്ധതികള്‍ക്കായി ഏകജാലക സംവിധാനമാണ് തമിഴ്‌നാട്ടിലുള്ളതെന്നും അതിനാല്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ വ്യവസായം നടത്താൻ എളുപ്പമാണെന്നും സരിത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.