കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യം അനുവദനീയ തോതിൽ മാത്രം- സർക്കാർ

കൊച്ചി: നിയമപ്രകാരം അനുവദനീയമായ തോതിൽ മാത്രമേ കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പതിക്കുന്നുള്ളൂവെന്ന് സർക്കാർ ഹൈകോടതിയിൽ. സ്ഥാപനത്തെ തകർച്ചയിൽനിന്ന് കരകയറ്റാനുള്ള ശ്രമത്തിലാണ്. പ്രത്യേക പരിഗണന തന്നില്ലെങ്കിലും കെ.എസ്.ആർ.ടി.സിയെക്കൂടി പരിഗണിച്ചുവേണം ഉത്തരവിടാൻ.

ഇതിനായി എം.ഡിയെ കക്ഷി ചേർക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള വാഹനങ്ങൾ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്നായിരുന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്.

വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരായ ഹരജികളാണ് കോടതി പരിഗണിച്ചത്. പരസ്യം എത്രത്തോളമാകാം എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Tags:    
News Summary - Advertising on KSRTC buses only to a permissible extent- Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.