മട്ടാഞ്ചേരി: ഈ പ്രളയകാലത്ത് ജീവകാരുണ്യത്തിെൻറ പ്രതിരൂപമായി വാഴ്ത്തപ്പെട്ട നൗഷാ ദിന് പിറകെ പ്രളയബാധിതർക്ക് കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി മട്ടാഞ്ചേരിയില്നി ന്ന് വനിത വസ്ത്രവ്യാപാരി. കോമ്പാറമുക്കിൽ എം.അബ്ദുൽ റഹ്മാൻ റോഡിൽ താമസിക്കുന്ന ഹാരിഷയാണ് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നിലമ്പൂരിലെ പ്രളയദുരിത ബാധിതര്‍ക്കായി നല്‍കിയത്.
ടിക് ടോക്കിലൂടെ പ്രശസ്തമായ അമ്മാമേം കൊച്ചുമോനും എന്ന ഗ്രൂപ്പിെൻറ ലൈവ് കണ്ടാണ് ഹാരിഷ ഇവര്‍ക്ക് തെൻറ കടയിലുള്ള വസ്ത്രങ്ങള്‍ തരാമെന്ന സന്ദേശം അയച്ചത്. താന്‍ എത്തിച്ചുതരാമെന്ന് പറഞ്ഞെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കടയിലെത്തി വസ്ത്രങ്ങള്‍ ശേഖരിക്കുകയായിരുന്നു.
വീടിനോട് ചേർന്ന് ഉമ്മാസ് കലക്ഷന്‍ എന്ന പേരിലാണ് വസ്ത്രവ്യാപാരം നടത്തുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫൈസലിെൻറ ഭാര്യയാണ്. ഇനി കട തുറക്കാനായില്ലെങ്കിലും തയ്യല്‍ അറിയാവുന്നതുകൊണ്ട് ആ ജോലിയുമായി മുന്നോട്ട് പോകുമെന്ന് ഹാരിഷ പറഞ്ഞു. വിദ്യാർഥികളായ ഫൈഹയും ഫിദയുമാണ് ഹാരിഷയുടെ മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.