വയനാട് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി

കണ്ണൂർ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് മോദി ഡൽഹിയിലേക്ക് മടങ്ങിയത്. വൈകീട്ട് ആറ് മണിയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്. വയനാട്ടിൽനിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ വൈകീട്ട് 5.45നാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി, സുരേഷ് ഗോപി, കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി.ജി.പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ  നിന്ന് യാത്രയാക്കിയത്. 

Tags:    
News Summary - After Wayanad visit PM Modi returned to Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.