തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വീണ്ടും ഐ.പി.എസ് ചേരിപ്പോര്. സർക്കാറിെൻറ ഒത്താശയോടെ ഐ.പി.എസ് അസോസിയേഷൻ ഭരണം പിടിച്ചെടുക്കാൻ ഒരു വിഭാഗം നീക്കം തുടങ്ങി. ഇതിെൻറ ഭാഗമായി ഐ.പി.എസ് അസോസിയേഷൻ യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയും മൂന്ന് എസ്.പിമാരും ചേർന്ന് അസോസിയേഷൻ പ്രസിഡൻറ് ഋഷിരാജ് സിങ്ങിന് കത്ത് നൽകി. നിയമാവലിയില്ലാതെയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നതെന്നും ഇത് തുടരാനാവില്ലെന്നും കത്തിൽ പറയുന്നു. യോഗം ചേരുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥനെ പ്രസിഡൻറാക്കുകയും ചുരുക്കം തീരുമാനങ്ങൾ എടുത്ത് പിരിയുകയുമാണ് ചെയ്യുന്നത്.
ഈ രീതി അംഗീകരിക്കാനാവില്ല. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിലും നിലവിലെ സംഘടന നേതൃത്വം പരാജയമാണ്. പൊലീസിലെ മറ്റ് അസോസിയേഷനുകളിലെല്ലാം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഐ.പി.എസ് അസോസിയേഷനിൽ ഇതൊന്നുമില്ല. അതിനാൽ രഹസ്യ ബാലറ്റ് രീതി നടപ്പാക്കണമെന്നും കത്തിൽ പറയുന്നു. ദക്ഷിണമേഖല ഐ.ജി മനോജ് എബ്രഹാമാണ് ആറ് വർഷമായി അസോസിയേഷൻ സെക്രട്ടറി. പൊലീസ് ആസ്ഥാനത്ത് നടന്ന ൈകയേറ്റ വിഷയത്തിൽ അസോസിയേഷൻ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന പരിഭവം ചില ഉന്നതർക്കുണ്ട്. ടി.പി സെൻകുമാറിന് ഐ.പി.എസ് അസോസിയേഷൻ ഏർപ്പെടുത്തിയ യാത്രയയപ്പ് ചടങ്ങിൽ മനോജ് എബ്രഹാം എ.ഡി.ജി.പി തച്ചങ്കരിയെ ഒഴിവാക്കിയിരുന്നു. ഡി.ജി.പി ലോക്നാഥ് െബഹ്റ ഇടപെട്ടാണ് തച്ചങ്കരിയെ ചടങ്ങിൽ പങ്കെടുപ്പിച്ചത്.
കത്തിെൻറ അടിസ്ഥാനത്തിൽ അടുത്ത ആഴ്ചയോടെ യോഗം ചേരുമെന്നാണ് വിവരം. എന്നാൽ, കത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.