കൊച്ചി: എ.ഐ കാമറ ഇടപാടിലെ അഴിമതി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹരജി ഹൈകോടതി നവംബർ 13ന് പരിഗണിക്കും.
ഹരജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി മാറ്റിയത്.
പദ്ധതി നടപ്പാക്കാൻ കരാർ ലഭിച്ച കെൽട്രോണിന്റെ യോഗ്യത അന്വേഷിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ തീരുമാനമുണ്ടാകുംവരെ കരാറുകാർക്ക് പണം നൽകരുതെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.