എയ്​ഡഡ്​ സ്​കൂളുകളിലെ നിയമന നിയന്ത്രണത്തിനെതിരെ മാനേജ്​മെൻറുകൾ

തിരുവനന്തപുരം: എയ്​ഡഡ്​ സ്​കൂളുകളിലെ നിയമന നിയന്ത്രണത്തിനെതിരെ മാനേജ്​മ​െൻറുകൾ. അധ്യാപക നിയമനത്തിന്​ സർക് കാർ അനുമതി വേണമെന്ന ഭേദഗതിയെ എതിർക്കുമെന്ന്​ മാനേജ്​മ​െൻറ്​ അസോസിയേഷൻ വ്യക്​തമാക്കി. വിദ്യാഭ്യാസ നിയമത്തി ൻെറ ലംഘനമാണ്​ സർക്കാറിൻെറ പ്രഖ്യാപനമെന്നാണ്​ മാനേജ്​മ​െൻറ്​ അസോസിയേഷൻ പറയുന്നത്​​.

കെ.ഇ.ആർ ചട്ടം ഭേദഗതി ചെയ്യുന്നതിനെ നിയമപരമായി എതിർക്കും. അധ്യാപക ബാങ്കിലുള്ളവരുടെ എണ്ണം സംബന്ധിച്ച്​ സർക്കാറിൻെറ കണക്കുകൾ തെറ്റാണെന്നും മാനേജ്​മ​െൻറ്​ അസോസ​ിയേഷൻ ചൂണ്ടിക്കാട്ടുന്നു. 3400 അധ്യാപകർ മാത്രമാണ്​ അധ്യാപക ബാങ്കിലുള്ളതെന്നാണ്​ മാനേജ്​മ​െൻറ്​ അസോസിയേഷൻ അവകാശവാദം.

സംസ്ഥാന ബജറ്റിലാണ്​ എയ്​ഡഡ്​ സ്​കൂളുകളിലെ അധ്യാപകനിയമനം നിയന്ത്രിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​ വ്യക്​തമാക്കിയത്​. സ്​കൂളുകളിലെ അധ്യാപക നിയമനം നിയന്ത്രിക്കുന്നതിനായി കെ.ഇ.ആർ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നാണ്​ ഐസക്​ പറഞ്ഞത്​. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ഒ​രു വി​ദ്യാ​ർ​ഥി വ​ർ​ധി​ച്ചാ​ൽ പു​തി​യ അ​ധ്യാ​പ​ക ത​സ്​​തി​ക സൃ​ഷ്​​ടി​ക്കു​ന്ന രീ​തി​ക്ക്​ അ​ന്ത്യം​കു​റി​ക്ക​ു​മെ​ന്നാണ്​​ ബ​ജ​റ്റ് വ്യക്​തമാക്കിയത്​. നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രി​ൽ 20,000ത്തോ​ളം പേ​രെ​യെ​ങ്കി​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന തീ​രു​മാ​നം.

Tags:    
News Summary - Aided school appoinment-Kerala NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.