ആലപ്പുഴ: ഐശ്വര്യകേരള യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയില്‍ വിവിധ സംഘടന പ്രതിനിധികളുമായി നടത്തിയ ആശയവിനിമയം വ്യത്യസ്തങ്ങളായ നിർദേശങ്ങളുമായി ശ്രദ്ധേയമായി. കേരള യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച 'ലിസനിങ്' പരിപാടിയിൽ തീരദേശ വികസനം മുതൽ ഉദയ സ്റ്റുഡിയോ സംരക്ഷണം വരെ നിർദേശങ്ങൾ ഉയർന്നു.
കോവിഡ് പ്രതിസന്ധിയിൽ ടൂറിസം സാധ്യതകള്‍ കണ്ടെത്തി നവീകരണം നടപ്പാക്കണമെന്ന് ടെക്ജൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യന്‍ നിർദേശിച്ചു. ആലപ്പുഴയിലെ തീരദേശ പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഫാ. സേവ്യർ കുടിയാംശേരി പറഞ്ഞു.
പരിസ്ഥിതിലോല പ്രദേശമായ ആലപ്പുഴയുടെ പ്രകൃതി സംരക്ഷണത്തിെൻറ ആവശ്യകതയിലേക്ക് ഡോ. നാഗേന്ദ്ര പ്രഭു വിരൽചൂണ്ടി. ഉദയ സ്റ്റുഡിയോ സംരക്ഷിക്കാന്‍ ഇടതുസര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിയ സംവിധായകൻ ആലപ്പി അഷ്റഫ് മെച്ചപ്പെട്ട സജ്ജീകരണങ്ങളോടെ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു.
വാട്ടര്‍ ടൂറിസത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം എന്ന നിര്‍ദേശവും ഉയർന്നു. ഇടതുപക്ഷ സര്‍ക്കാറിന് അടിപ്പെട്ടു ജീവിക്കുന്ന കലാകാരന്മാര്ക്ക് മാത്രമാണ് അവസരങ്ങള്‍ അനുവദിക്കുന്നതെന്ന് ശിൽപി അജയൻ കാട്ടുങ്കല്‍ കുറ്റപ്പെടുത്തി.
കുട്ടനാട്ടിലേക്ക് റോപ് വേ നിര്‍മിക്കുകയാണെങ്കില്‍ വിനോദസഞ്ചാരത്തിനും പ്രളയസമയത്തും ഉപയോഗിക്കാമെന്ന് ജേക്കബ് ജോൺ അഭിപ്രായപ്പെട്ടു.അറബി സർവകലാശാല ആരംഭിക്കേണ്ടതിെൻറ ആവശ്യകതയിേലക്ക് മസ്താൻ പള്ളി ചീഫ് ഇമാം ജാഫർ സാദിഖ് സിദ്ദീഖി പ്രതിപക്ഷ നേതാവിെൻറ ശ്രദ്ധ ക്ഷണിച്ചു. സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം സമുദായത്തെ പരിഗണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വെങ്കിട്ടരാമൻ ആവശ്യം ഉന്നയിച്ചു. േക്ഷത്രഭരണത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് സുബ്രഹ്മണ്യന് മൂസത്, കൃഷ്ണന് നമ്പൂതിരി എന്നിവർ ആവശ്യപ്പെട്ടു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍കൂടി നവീകരിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ഡോ.എസ്. രാമാനന്ദ് ആവശ്യപ്പെട്ടു.
ദേശീയപാത നവീകരണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കുന്നതിന് പകരമായി പുതിയ കെട്ടിടങ്ങൾ നിര്‍മിക്കുമ്പോള്‍ ഇളവുകൾ നല്‍കണമെന്ന് മുഹമ്മദ് ഷഫീഖ് അഭിപ്രായപ്പെട്ടു. ദുരിതം അനുഭവിക്കുന്ന അർബുദ ബാധിതരുടെ മരുന്നിന് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കണമെന്ന് നൗഷാദ്് അത്താഴക്കൂട്ടം ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ യു.ഡി.എഫ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല മറുപടിപ്രസംഗത്തില്‍ പറഞ്ഞു.
ഡോ. നെടുമുടി ഹരികുമാർ, ബാലമുരളി, ഡോ. പി.ടി. സക്കറിയ, ഡോ. സിദ്ദീഖ്, ഷിഹാബുദ്ദീന്, എം.കെ. സുധീര്‍ മുസ്ലിയാര്, കെ.ജി. ജഗദീശന്, സജിത്ത് പനക്കല്‍ നാസര്‍, ടി. സണ്ണി, എന്‍.കെ. പ്രേമാനന്ദന്, മുഹമ്മദ് ഷഫീഖ്, ആർ. കൃഷ്ണന്, ഗൗരി പാര്‍വതിരാജ്, പ്രേംകുമാര്‍, ഹരികുമാര്‍ പാലേത്ത്, ടോമി പുലിക്കാട്ടില്‍, കെ.ടി. കുരുവിള, ശ്യാം കുറുപ്പ്, ആര്.കെ. കുറുപ്പ്് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.