ക്ഷേമപെൻഷൻ കൃത്യമായി നൽകാൻ നടപടി വേണമെന്ന് എ.ഐ.ടി.യു.സി

കൊച്ചി: ക്ഷേമപെൻഷൻ മുടങ്ങാതിരിക്കാൻ ഫലപ്രദ നടപടികൾ ആവശ്യമാണെന്നും ഇക്കാര്യം എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനം പ്രത്യേകമായി ചർച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ. നിർഭാഗ്യവശാൽ കേരളത്തിൽ ചില മേഖലകളിൽ പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയാണ്. പെൻഷൻ വർധിപ്പിക്കുന്നതിനൊപ്പം കൃത്യമായി വിതരണം ചെയ്യാനും സമ്മർദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച മുതൽ ജനുവരി അഞ്ചുവരെ എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനത്തിൽ 1400 ഓളം പ്രതിനിധികൾ പങ്കെടുക്കും. തൊഴിലാളികളുടെ മിനിമം വേതനമായ 700 രൂപ എല്ലാ മേഖലയിലും നടപ്പാക്കുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക, തൊഴിൽസമയം ഏഴുമണിക്കൂറായി കുറക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിക്കും. ചൊവ്വാഴ്ച വൈകീട്ട്​ നാലിന്​ സംസ്ഥാന പ്രസിഡന്‍റ്​ ജെ. ഉദയഭാനു പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

Tags:    
News Summary - AITUC said that action should be taken to provide welfare pension correctly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.