ആലുവ: സൗഹൃദങ്ങളെ അകറ്റിനിർത്തിയ പൊലീസുകാരനായിരുന്നു എന്‍.എ. അജാസ്. ആലുവ ട്രാഫി ക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസറായിരുന്ന ഇയാൾ സ്റ്റേഷനിലെ സഹപ്രവര്‍ത്തക രോടുപോലും കാര്യമായ സൗഹൃദങ്ങളൊന്നും കാത്തുസൂക്ഷിച്ചിരുന്നില്ല. സ്റ്റേഷനിലെ ചര്‍ച്ചകളിലോ തമാശകളിലോ പങ്കെടുക്കാതെ മാറിനിൽക്കുകയായിരുന്നു പതിവെന്ന് സഹപ്രവർത്തകർ പറയുന്നു.
പരിശീലനകാലത്ത് ഒപ്പമുണ്ടായിരുന്ന ബാച്ചിലെ മറ്റ് പൊലീസുകാരോടും പിന്നീട് അകലം പാലിച്ചു. ഒറ്റതിരിഞ്ഞ് നടന്നിരുന്നതിനാൽ അയാളുടെ പ്രശ്നങ്ങൾ ആർക്കും അറിയുമായിരുന്നുമില്ല. പൊലീസുകാരിയായ സൗമ്യയെ കൊലപ്പെടുത്തിയപ്പോൾ സഹപ്രവർത്തകർ ഞെട്ടിപ്പോയി. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പതു മുതല്‍ അവധിയിലായിരുന്നു. 24 വരെയാണ് അവധിയെടുത്തിരുന്നത്.
2018 ജൂൈലയിലാണ് ആലുവ ട്രാഫിക് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫിസറായി എത്തിയത്. അതിന് മുമ്പ് വര്‍ഷങ്ങളോളം കളമശ്ശേരി എ.ആര് ക്യാമ്പിലായിരുന്നു. തൃശൂര്‍ കെ.എ.പി ബറ്റാലിയനില്വെച്ച് അന്ന് സീനിയറായിരുന്ന അജാസാണ് സൗമ്യക്ക് പരിശീലനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.