തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരെയും ഒരുമിച്ചുനിര്ത്തിക്കൊണ്ടുപോകുന്നതിനു പകരം മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആൻറണി. കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള സേവ് കേരള സ്പീക്ക് അപ് കാമ്പയിെൻറ ഒന്നാംഘട്ടം വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് ഞെട്ടിക്കുന്നതാണ്. ഈ കേസില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പില്ലാതെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.
അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാറിെൻറ പിടിപ്പുകേടും അലംഭാവവുമാണ് കോവിഡ് രോഗവ്യാപനത്തിന് കാരണമെന്നും ആൻറണി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പൊലീസിനെ ഏല്പിക്കാനുള്ള തീരുമാനം ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തുകേസിനെ തുടര്‍ന്നാണ് സര്‍ക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്. മുഖ്യമന്ത്രിയുടെ ശ്രദ്ധ പ്രതികളെ രക്ഷിക്കാനും അന്വേഷണം തന്നിലേക്ക് നീങ്ങാതിരിക്കാനും മാത്രമായി ചുരുങ്ങിയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പൊലീസിനെ ഏല്പിച്ച സര്‍ക്കാര്‍ തീരുമാനം തലതിരിഞ്ഞ നടപടിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ. മുരളീധരന് എം.പി, എം.എം. ഹസന്, കെ. സുധാകരന് എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, പത്മജാ വേണുഗോപാല്‍, ശൂരനാട് രാജശേഖരന്, കെ.പി. അനില്‍കുമാര്‍, ശരത്ചന്ദ്ര പ്രസാദ്, ജോസഫ് വാഴയ്ക്കന്, മണ്‍വിള രാധാകൃഷ്ണന്, തമ്പാനൂര്‍ രവി, പാലോട് രവി, മണക്കാട് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.