തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം വര്‍ഗീയ കാര്‍ഡ് ഇറക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. അയ്യപ്പഭക്തന്‍ എന്ന ഒറ്റകാരണത്താല്‍ ജനകീയനായ ഡി. വിജയകുമാറിനെ ആര്‍.എസ്.എസുകാരനായി ചിത്രീകരിച്ചത് ദയനീയവും പരാജയ ഭീതിയും കൊണ്ടാണെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സംസ്ഥാന നേതാക്കളെയും മന്ത്രിമാരെയും ഇറക്കി പ്രചരണം നടത്തി വിഭാഗീയത ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചു. ഏറ്റവും ദയനീയമായി മുന്നാം സ്ഥാനത്തേക്ക് ബി.ജെ.പി പോകും. ബി.ജെ.പിയുടെ വോട്ട് ശതമാനം കുറയുമെന്നും ആന്‍റണി അവകാശപ്പെട്ടു.
പ്രബുദ്ധരായ ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ ജാതി, മത ചിന്തകള്‍ക്ക് അതീതമായും വികസനത്തിനു വേണ്ടിയും ഡി. വിജയകുമാറിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും ആന്‍റണി പറഞ്ഞു.
കോൺഗ്രസുമായി കൂട്ടുവേണ്ട എന്ന് പറഞ്ഞു നടന്നവർക്ക് കെട്ടിവെച്ച കാശ് കിട്ടിയില്ല. സി.പി.എമ്മും അതേ നിലപാടിൽ പോയാൽ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളു. പൂച്ചക്ക് മണികെട്ടാൻ കോൺഗ്രസിനെ കൊണ്ടേ പറ്റുവെന്നും ആന്‍റണി പറഞ്ഞു.
സാഹചര്യങ്ങളാണ് കേരളത്തിൽ ഐക്യമുന്നണി രൂപപ്പെടുത്തിയത്. ഇന്നത്തെ സാഹചര്യത്തിൽ മതേതര പാർട്ടികളുടെ ഐക്യമാണ് വേണ്ടതെന്നും ആന്‍റണി വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുട്ടിടിക്കുന്നുവെന്ന് ആന്‍റണി ആരോപിച്ചു. മോദിയുടെ വിദേശ നയങ്ങളെല്ലാം ട്രംപിന് വേണ്ടിയാണെന്നും ആന്‍റണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.