ന്യൂഡല്‍ഹി: ചാവക്കാട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് നൗഷാദിെൻറ കൊലപാതകം പൈശാചികമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത ്തക സമിതി അംഗം എ.കെ. ആൻറണി. കൊലക്കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് സമീപനമാണ് കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമീപകാലത്തുണ്ടായ പല കൊലപാതക കേസുകളിലും തുടക്കത്തില്‍ കാണിച്ച ആവേശം സംസ്ഥാന സര്‍ക്കാര്‍ പിന്നീട് കാണിക്കാറില്ല. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പും പൊട്ടിത്തെറിയും ഉണ്ടാകുമ്പോള്‍ അന്വേഷണം പ്രഖ്യാപിക്കും. ജനശ്രദ്ധ മാറുമ്പോള്‍ കേസ് അന്വേഷണം മരവിപ്പിക്കുകയും ചെയ്യും. സര്‍ക്കാറിെൻറ ഇത്തരം സമീപനം കൊണ്ടാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
സര്‍ക്കാര്‍ ഇനിയെങ്കിലും ഇത്തരം സമീപനം മാറ്റാന്‍ തയാറാകണം. സംസ്ഥാന സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക. കക്ഷിബന്ധം നോക്കാതെ ശരിയായ അന്വേഷണം നടത്തി ചാവക്കാട് സംഭവത്തിന് പിന്നിലെ യഥാർഥ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആൻറണി സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.