കോൺഗ്രസ് നേതാക്കളുടെ വാക്ക്പോര് തന്നെ വേദനിപ്പിച്ചു -എ.കെ ആന്‍റണി

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിലുണ്ടായ സംഭവ വികാസങ്ങളിൽ ദുഃഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. നേതാക്കൾ വാക്ക്പോര് നിർത്തണം. നേതാക്കളുടെ ഏറ്റുമുട്ടൽ തന്നെ വേദനിപ്പിച്ചെന്നും ആന്‍റണി പറഞ്ഞു.

താൻ ഡൽഹിയിലാണെങ്കിലും മനസ് കേരളത്തിലാണ്. സംസ്ഥാനത്തെ ഒാരോ ചലനങ്ങളും ദിവസവും ശ്രദ്ധിക്കാറുണ്ട്. സന്തോഷകരമായതും ദുഃഖകരമായതുമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ജീവിതം ഇവ രണ്ടും ചേർന്നതാണെന്നും ആന്‍റണി പറഞ്ഞു.

അതേസമയം, സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്  വൈകീട്ട് മൂന്നരക്ക് മാധ്യമങ്ങളെ കാണും. വാക്പോര് അവസാനിപ്പിക്കുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് കർശന നിർദേശം നൽകുമെന്നാണ് റിപ്പോർട്ട്.

ദേശീയ തലത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് വലിയ ആശ്വാസമാണ് കേരളത്തിലെ പാർട്ടിയുടെ ജനസ്വാധീനം. ഇത് നിലനിർത്താനുള്ള നടപടികളാവും കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിക്കുക. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ പ്രതാപം നഷ്ടപ്പെടുന്നത് ദേശീയ തലത്തിൽ കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കും. ഇതിന് തടസം വരുന്ന ഒരു നടപടിയും ഹൈക്കമാൻഡ് അനുവദിക്കില്ല.

Tags:    
News Summary - ak antony react issues of congress in kerala state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.