തിരുവന്തപുരം: കശാപ്പ് നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ് വലിച്ച് കീറി ചവറ്റുകൊട്ടയിലെറിയണമെന്ന് കോൺഗ്രസ് എ.െഎ.സി.സി അംഗം എ.കെ ആൻറണി. ആർ.എസ്.എസ് അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്നും ആൻറണി കുറ്റപ്പെടുത്തി.
മോദിക്കെതിരായ പോരാട്ടത്തിെൻറ ആദ്യ പടിയാണ് സോണിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം. സംസ്ഥാന തലത്തിൽ പാർട്ടികൾ തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ജനതാൽപര്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നും ആൻറണി പറഞ്ഞു. എല്ലാ നിയമങ്ങളും ലംഘിച്ചാണ് മോദി സർക്കാറിെൻറ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുമായി സഖ്യത്തിലത്താൻ തയാറാണെന്ന് എ.കെ ആൻറണി നിലപാടെടുത്തിരുന്നു. എന്നാൽ സഖ്യത്തോട് പ്രതികൂലമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് നിലപാട് എ.കെ ആൻറണി ആവർത്തിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.