തിരുവനന്തപുരം: ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ്, കേന്ദ്രസർക്ക ാർ നീക്കങ്ങൾക്കെതിരെ രാഷ്ട്രീയവും ജാതിമതവ്യത്യാസവും മറന്നുകൊണ്ടുള്ള സംയുക്ത പ്രക്ഷോഭമാണ് വേണ്ടതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. സാംസ്കാരിക സാ ഹിതിയുടെ ആഭിമുഖ്യത്തിൽ ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാനാത്വത്തിൽ ഏകത്വത്തോടെ ഇന്ത്യ ഇനിയും ജീവിക്കണമെങ്കിൽ ആർ.എസ്.എസിനെയും മോദിയെയും തളച്ചുകെട്ടിയേ തീരൂ. മോദി രണ്ടാമത് അധികാരത്തിലെത്തിയോടെ അവരുടെ പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കുകയാണ്. ഭരണഘടനയെ തകർക്കാനുള്ള ആർ.എസ്.എസിെൻറ നീക്കങ്ങളെ ഇവിടെെവച്ച് തകർത്തില്ലെങ്കിൽ നാം ഇനിയും ദുഃഖിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
രാജാവിനെക്കാളും വലിയ രാജഭക്തിയാണ് അമിത് ഷായോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാണിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ പാലോട് രവി അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. ശരത്ചന്ദ്രപ്രസാദ്, ശൂരനാട് രാജശേഖരൻ, ജ്യോതികുമാർ ചാമക്കാല, മാത്യു കുഴൽനാടൻ, ജോസഫ് വാഴക്കൻ, സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു. ജാഥ ക്യാപ്റ്റൻ ആര്യാടൻ ഷൗക്കത്ത് സ്വാഗതവും ജാഥ വൈസ് ക്യാപ്റ്റൻ എൻ.വി. പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.