കൊച്ചി: നിയമസഭയില്‍ ആദിവാസി യുവതികളെ അപമാനിച്ചു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്ക് വൈകാരിക മറുപടിയുമായി പട്ടികജാതി ക്ഷേമ മന്ത്രി എ.കെ. ബാലന്‍െറ ഫേസ്ബുക് പോസ്റ്റ്. അട്ടപ്പാടിയില്‍ നാല് നവജാത ശിശുക്കള്‍ മരിച്ചതിനെക്കുറിച്ച് എ.കെ. ബാലന്‍ നടത്തിയ പരാമര്‍ശമാണ് വ്യാപക വിമര്‍ശത്തിനിടയാക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ സാംസ്കാരിക പ്രമുഖരടക്കം നിരവധി പേരാണ് മന്ത്രിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തത്തെിയത്. ആദിവാസി യുവതികളെ അപമാനിച്ച മന്ത്രി രാജിവെക്കണമെന്നുവരെ ആവശ്യമുയര്‍ന്നു. മുന്‍നിര മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ പ്രതിരോധത്തിലായ മന്ത്രി വിശദീകരണവുമായി രംഗത്തത്തെുകയായിരുന്നു.
വിമര്‍ശിക്കാം... അപമാനിക്കരുത് എന്ന തലക്കെട്ടിലാണ് ആദിവാസികള്‍ക്കുവേണ്ടി ഇടതു സര്‍ക്കാര്‍ ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരത്തി മന്ത്രിയുടെ മറുപടി. ഓരോ ആദിവാസി കുടുംബത്തെയും സ്വന്തം കുടുംബത്തെപ്പോലെയാണ് കാണുന്നത്. ആദിവാസികള്‍ തന്ന ഭക്ഷണവും കഴിച്ച് അവര്‍ തന്ന പായയിലും കിടന്നുറങ്ങിയ തന്നെ അവര്‍ വിലയിരുത്തിക്കോള്ളും. വി.എസ് സര്‍ക്കാറിന്‍െറ കാലത്ത് താന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ആദിവാസികള്‍ക്ക് അദ്ഭുതമായിരുന്നു. മണ്ണാര്‍ക്കാട് എം.എല്‍.എയുടെ ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി ദുരുദ്ദേശ്യത്തോടെ നവമാധ്യമങ്ങള്‍ കൊണ്ടാടുകയായിരുന്നു. തന്‍െറ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ബോധപൂര്‍വം ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആദിവാസികളെ അധിക്ഷേപിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു. സഭയില്‍ പ്രതിപക്ഷംപോലും ആക്ഷേപം ഉന്നയിച്ചിരുന്നില്ല. ചില സുഹൃത്തുക്കള്‍ ഏകപക്ഷീയമായി പ്രതികരിക്കുന്നത് വേദനാജനകമാണ്.
വസ്തുതകള്‍ പറയുമ്പോള്‍ കണക്കുകള്‍ ഉദ്ധരിക്കേണ്ടിവരും. എണ്ണത്തില്‍ മാത്രമേ അത് പറയാനും കഴിയൂ. താന്‍ പറഞ്ഞത് ശരിയുമായിരുന്നു. ഇത് ആദിവാസി സമൂഹത്തെ അപമാനിക്കലാണ് എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത് ബോധപൂര്‍വമായ ഇടപെടലാണ്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അപമാനിക്കലാണ്. അജണ്ടയുടെ ഭാഗവുമാണിത്. മന്ത്രി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും തെറ്റുകള്‍ സംഭവിച്ചാല്‍ ചൂണ്ടിക്കാണിച്ച് തന്നെ തിരുത്താനുള്ള അവകാശവും ഈ അടിസ്ഥാന സമൂഹത്തിന് ഉണ്ടായിരിക്കും. കാരണം താന്‍ അവരിലൊരാളാണ്. ആത്മാര്‍ഥമായ പ്രവര്‍ത്തനത്തെ തമസ്കരിക്കാം, വിമര്‍ശിക്കാം. പക്ഷേ, ദയവുചെയ്ത് അപമാനിക്കരുത്- ബാലന്‍ പോസ്റ്റില്‍ പറയുന്നു.
നാല് നവജാത ശിശുക്കള്‍ മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ടായിരുന്നില്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്നുപറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്. ഇപ്പോഴാണ് ഡെലിവറിയായത്. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാല്‍വിന്‍െറ തകരാറ്. അത് ഗര്‍ഭിണിയായതും നിങ്ങളുടെ കാലത്ത്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല -ഇതായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സഭയില്‍ മന്ത്രിയുടെ പ്രസ്താവന ഭരണപക്ഷം കൈയടിച്ച് പ്രോത്സാഹിച്ചപ്പോള്‍ പ്രതിപക്ഷം പ്രതികരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.