പാലക്കാട്: കോവിഡ് കാലഘട്ടത്തിൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ നിയമവിരുദ്ധമെന്ന് മന്ത്രി എ.കെ ബാലൻ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് സമരം. തീകൊള്ളിക്കൊണ്ട് തലചൊറിയുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. കെ.ടി ജലീൽ രാജിവെക്കേണ്ടതില്ലെന്നും ബാലൻ പറഞ്ഞു.
കോവിഡ് സംസ്ഥാനത്ത് ഇത്രയും പടരാനുള്ള പ്രധാനകാരണം സമ്പർക്ക വ്യാപനമാണ്. സമ്പർക്കവ്യാപനത്തിൻെറ കാരണങ്ങളിലൊന്ന് കോൺഗ്രസിേൻറയും ബി.ജെ.പിയുടേയും സമരങ്ങളാണ്. സമരങ്ങൾക്കായി തീവ്രവാദ സംഘടനകളേയും രംഗത്തിറക്കുകയാണെന്നും ബാലൻ ആരോപിച്ചു.
മന്ത്രി ജലീലിനെതിരെ സംഘടിതമായ ആക്രമണമാണ് ഉണ്ടാവുന്നത്. ജലീലിനെ തകർക്കുകയെന്നത് ലീഗിൻെറ അജണ്ടയാണെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു. ഖുർ ആൻ നിരോധിത പുസ്തകമല്ല. ബാഗേജിന് കസ്റ്റംസ് ക്ലിയറൻസ് ലഭിച്ചിരുന്നു. ഇ.ഡിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് എങ്ങനെ കുറ്റമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.