തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് സംഘർഷത്തിൽ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഖിൽ ചന്ദ്രൻ ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെതുടർന്ന് തിങ്കളാഴ്ച ആശുപത്രി അധികൃതർ അഖിലിനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
ജൂലൈ 12നാണ് യൂനിവേഴ്സിറ്റി കോളജ് കാമ്പസിൽ നടന്ന സംഘർഷത്തിൽ അഖിലിന് ഗുരുതരമായി കുത്തേറ്റത്. ജനറൽ ആശുപത്രിയിൽ എത്തിച്ച അഖിലിനെ വിദഗ്ധചികിത്സക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാർഡിയോ തൊറാസിക് വിഭാഗത്തിൽ അടിയന്തരശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഡിസ്ചാർജ് നടപടിക്രമങ്ങൾ പൂർത്തിയാക്കി അഖിൽ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. ഡോക്ടർമാർ രണ്ടാഴ്ചത്തെ പൂർണവിശ്രമം നിർേദശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.