കോഴ കൊടുത്തെന്ന്​ പറഞ്ഞ ദിവസം പത്തനംതിട്ടയിൽ; ദൃശ്യങ്ങളുമായി അഖിൽ മാത്യു

പ​ത്ത​നം​തി​ട്ട: മ​ല​പ്പു​റ​ത്ത്​ എ​ൻ.​എ​ച്ച്.​എ​മ്മി​ൽ ഡോ​ക്ട​ർ നി​യ​മ​ന​ത്തി​ന്​ കോ​ഴ വാ​ങ്ങി​​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ പേ​ഴ്​​സ​ന​ൽ സ്റ്റാ​ഫ്​ അ​ഖി​ൽ മാ​ത്യു താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​തി​ന് തെ​ളി​വു​ക​ളു​മാ​യി രം​ഗ​ത്ത്. കോ​ഴ ന​ൽ​കി​യെ​ന്ന്​ പ​റ​യു​ന്ന സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​ത്ത​നം​തി​ട്ട മൈ​ല​പ്ര​യി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.

2023 ഏ​പ്രി​ല്‍ 10ന് ​ഉ​ച്ച​ക്ക്​​​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നു​സ​മീ​പം ​പ​ണം കൈ​മാ​റി​യെ​ന്നാ​ണ്​ മ​ല​പ്പു​റം സ്വ​ദേ​ശി​ ഹ​രി​ദാ​സി​ന്‍റെ പ​രാ​തി​യു​ള്ള​ത്. ഇ​തേ​ദി​വ​സം വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ല്‍ അ​ഖി​ൽ മാ​ത്യു മൈ​ല​പ്ര​യി​ൽ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​ന്ന​ത്​. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ റോ​ഡ്​ മാ​ർ​ഗം അ​തി​വേ​ഗം സ​ഞ്ച​രി​ച്ചാ​ൽ​പോ​ലും പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്താ​ൻ ര​ണ്ട്​ മ​ണി​ക്കൂ​ർ വേ​ണം. ഉ​ച്ച​ക്ക്​ പ​ണം വാ​ങ്ങി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന അ​ഖി​ൽ മൂ​ന്നു​മ​ണി​യോ​ട​ടു​ത്ത്​ പ​ത്ത​നം​തി​ട്ട മൈ​ല​പ്ര​യി​ൽ ബ​ന്ധു​വി​​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ 100 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക്​ അ​ര​മ​ണി​ക്കൂ​റി​ൽ എ​ത്തി​​ച്ചേ​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന്​ കൈ​മാ​റു​മെ​ന്നും അ​ഖി​ൽ മാ​ത്യു പ​റ​ഞ്ഞു. 

മ​ക​ൻ നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ന്ന്​ മാ​താ​വ്​ മോ​ളി

പ​ത്ത​നം​തി​ട്ട: ഹ​രി​ദാ​സ് കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന് പ​റ​യു​ന്ന ദി​വ​സം മ​ക​ൻ അ​ഖി​ൽ മാ​ത്യു പ​ത്ത​നം​തി​ട്ട​യി​ലാ​യി​രു​ന്നു​വെ​ന്ന് അ​മ്മ മോ​ളി മാ​ത്യു. അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ന്​ ഏ​പ്രി​ൽ 10, 11 തീ​യ​തി​ക​ളി​ൽ മ​ക​ൻ നാ​ട്ടി​ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഉ​ച്ച​ക്കു​ശേ​ഷ​മു​ള്ള വി​വാ​ഹ​ത്തി​ലും വൈ​കീ​ട്ട​ത്തെ സ​ൽ​ക്കാ​ര​ത്തി​ലും മ​ക​ൻ പ​ങ്കെ​ടു​ത്തു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ക​ൻ സ​ത്യ​സ​ന്ധ​മാ​യി ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണെ​ന്നും വി​വാ​ദ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ സ​ങ്ക​ടം തോ​ന്നി​യെ​ന്നും വ്യ​ക്ത​മാ​ക്കി. പൊ​ലീ​സ് യ​ഥാ​ർ​ഥ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും മോ​ളി മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.

ഫോൺ സംഭാഷണം പുറത്ത്

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജി​ന്റെ പേഴ്സനൽ സ്റ്റാഫിനെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണത്തിൽ ഉൾപ്പെട്ട സി.ഐ.ടി.യു മുൻ ഓഫിസ് സെക്രട്ടറി അഖിൽ സജീവും പരാതിക്കാരൻ ഹരിദാസുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നു. വിഷയത്തിൽ തനിക്ക് ചെയ്ത് തരാൻ പറ്റുമെന്നും മറ്റൊന്നും ഇപ്പോൾ പ‍റയുന്നില്ലെന്നും അഖിൽ സജീവ് ഫോൺ സംഭാഷണത്തിൽ പറയുന്നു. ഓരോ പ്രശ്നങ്ങളിൽപെട്ടതിനാലാണ് ചെയ്ത് തരാൻ കഴിയാതെ വന്നത്. വിഷയത്തിൽ പരാതിയുമായി പോകുകയാണെങ്കിൽ നിങ്ങൾക്ക് (ഹരിദാസന്) ആലോചിച്ച് ചെയ്യാം. ഇക്കാര്യത്തിൽ താൻ പറയാനുള്ളത് പറഞ്ഞു.

പരാതിയുമായി പോകുകയാണെങ്കിൽ തനിക്ക് പറയാനുള്ളത് ബന്ധപ്പെട്ടവരുടെ അടുത്ത് പറഞ്ഞോളാമെന്നും അഖിൽ സജീവ് പറയുന്നു. നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരം മറുപടി മാഷിന് (ഹരിദാസൻ) ലഭിച്ചിട്ടുണ്ടെങ്കിൽ അത് തനിക്ക് അയച്ചുതരണമെന്നും പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ അഖിൽ സജീവ് പറയുന്നുണ്ട്.

ആരോപണത്തിൽ ഉറച്ച് ഹരിദാസൻ

മ​ല​പ്പു​റം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്റെ പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​നെ​തി​രെ ഉ​ന്ന​യി​ച്ച കൈ​ക്കൂ​ലി ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​താ​യി കാ​വി​ൽ അ​ധി​കാ​ര​കു​ന്ന​ത്ത് ഹ​രി​ദാ​സ​ൻ കു​മ്മാ​ളി. മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ത​ന്റെ കൈ​യി​ലു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും പേ​ടി​ക്കാ​നി​ല്ല. ആ​വ​ശ്യ​മെ​ങ്കി​ൽ രേ​ഖ​ക​ൾ പു​റ​ത്ത് വി​ടാ​നും ഒ​രു​ക്ക​മാ​ണ്. മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന കൈ​ക്കൂ​ലി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, കൗ​ണ്ട​ർ കേ​സ് ന​ൽ​കി അ​ധി​ക്ഷേ​പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.

അ​ഖി​ൽ മാ​ത്യു​വി​ന്റെ പ​രാ​തി​യി​ൽ ത​നി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ത​ന്റെ മ​രു​മ​ക​ൾ​ക്ക് ജോ​ലി ല​ഭി​ക്കാ​നു​ള്ള ഹോ​മി​യോ വ​കു​പ്പി​ന്റെ ഇ ​മെ​യി​ൽ സ​ന്ദേ​ശ​മാ​രാ​ണ് അ​യ​ച്ച​തെ​ന്ന് ക​ണ്ടെ​ത്ത​ണം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നി​ര​വ​ധി ഭീ​ഷ​ണി​ക​ൾ വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച മൊ​ഴി​യെ​ടു​ക്കും

മ​ല​പ്പു​റം: ഹ​രി​ദാ​സ​നെ​തി​രെ അ​ഖി​ൽ മാ​ത്യു ന​ൽ​കി​യ പ​രാ​തി​യി​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ പൊ​ലീ​സ് സം​ഘം വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റ​ത്തെ​ത്തും. കൈ​വ​ശ​മു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം പൊ​ലീ​സ് സം​ഘ​ത്തി​ന് കൈ​മാ​റു​മെ​ന്ന് ഹ​രി​ദാ​സ​ൻ വ്യക്തമാക്കി.

Tags:    
News Summary - Akhil Mathew Bribery Allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.