ആലപ്പുഴ: അക്ഷരങ്ങളിലൂടെ സർഗാത്മക മാനം തീർക്കുന്ന ഭാവനയാണ് ‘മാധ്യമ’ത്തിെൻറ അക്ഷരവീട് പദ്ധതിയിലൂടെ വിര ിയുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പുന്നപ്ര വടക്ക് പഞ്ചായത്ത് ഇ.എം.എസ് കമ്യൂണിറ്റി ഹാളിൽ കലാ കാരന്മാരായ ശിവദാസ് വാസുവിനും സന്തോഷ് തോട്ടപ്പള്ളിക്കും അക്ഷരവീട് പദ്ധതിയിൽപെടുത്തി നൽകുന്ന ‘ച’, ‘ഛ’ വീ ടുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ എല്ലാവർക്കും വീട് എന്ന സ്വപ്നത്തിന് തുടക്കം കുറിച്ച രാജ്യത്ത് ഇനിയും ഇത് പൂവണിഞ്ഞിട്ടില്ല. ഇൗ അവസരത്തിലാണ് ‘മാധ്യമം’ ദിനപത്രം അക്ഷരവീടുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വേണ്ടതിനും വേണ്ടാത്തതിനും സായിപ്പിെൻറ ഭാഷ ഉപയോഗിക്കുന്ന ഇൗ കാലത്ത് മലയാള അക്ഷരങ്ങളെ നിരത്തി വീടൊരുക്കുന്ന പദ്ധതി തന്നെ സർഗാത്മകമാണ്.
ധാർമിക മൂല്യങ്ങളിൽ അടിയുറച്ച നിലപാട് തുടരുന്ന ‘മാധ്യമ’ത്തിന് മാത്രമേ ഇത്തരം സർഗാത്മക വൈവിധ്യങ്ങളുമായി ജനങ്ങൾക്കിടയിൽ ഇടംപിടിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ധനവിനിമയ രംഗത്തെ ആഗോളസ്ഥാപനമായ യുനിമണിയും ആരോഗ്യരംഗത്തെ രാജ്യാന്തര ബ്രാൻഡായ എൻ.എം.സിയും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ‘മാധ്യമ’വുമായി ചേർന്ന് ഒരുക്കുന്ന അക്ഷരവീട് പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ ആദ്യവീടുകളുടെ ശിലാസ്ഥാപനം ചിത്രകാരൻ ശിവദാസ് വാസു, ശിൽപി സന്തോഷ്് തോട്ടപ്പള്ളി എന്നിവർക്ക് ശിലാഫലകം കൈമാറി മന്ത്രി നിർവഹിച്ചു.
അമ്പലപ്പുഴ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ് അധ്യക്ഷത വഹിച്ചു. ശിവദാസ് വാസുവിനുള്ള അക്ഷരവീടിെൻറ പ്രഖ്യാപനം പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സുവർണ പ്രതാപനും സന്തോഷ് തോട്ടപ്പള്ളിയുടെ വീടിെൻറ പ്രഖ്യാപനം പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമിദും നിർവഹിച്ചു. എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ ശേഷിയുള്ള സംസ്ഥാനമാണ് കേരളമെന്ന് യുനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ അക്ഷരവീട് സ്നേഹസന്ദേശത്തിൽ പറഞ്ഞു. മാധ്യമം അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് സ്വാഗതവും സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.