തിരുവനന്തപുരം: പാർട്ടി അംഗങ്ങളായിരുന്ന അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും മറന്ന് സി.പി.എമ്മിെൻറ യു.എ.പി.എ വിരുദ്ധ പ്രതിഷേധവാരം. മാവോവാദി ബന്ധം ആരോപിച്ചാണ് സി.പി.എം അംഗങ്ങളായ ഇവരെ കോഴിക്കോട് പന്തീരങ്കാവ് പൊലീസ് കഴിഞ്ഞ നവംബറിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
പാർട്ടി കുടുംബത്തിൽപെട്ട ഇവരുടെ അറസ്റ്റിെനതിരെ സി.പി.എം കേന്ദ്ര, സംസ്ഥാന, ജില്ല നേതാക്കളും രംഗത്തുവന്നു. തുടർന്ന് അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യഘട്ടത്തിൽ പറെഞ്ഞങ്കിലും പിന്നീട് പൊലീസ് നടപടിയെ പിന്തുണച്ചു.
ദേശീയതലത്തിൽ യു.എ.പി.എ അടക്കം ഭീകര നിയമങ്ങൾെക്കതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. മുതിർന്ന പി.ബി അംഗം മുഖ്യമന്ത്രിയായ സർക്കാർ പാർട്ടി അംഗങ്ങളെ തന്നെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിന് ഇടനൽകി.
വിഷയത്തിൽ േകന്ദ്ര നേതൃത്വം തന്നെ ഇടപെെട്ടങ്കിലും മുഖ്യമന്ത്രി നിലപാടിൽനിന്ന് പിന്നാക്കംപോയില്ല. ടി.പി. ചന്ദ്രശേഖരൻ വധത്തിനുശേഷം കോഴിക്കോട് ജില്ലയിൽ സി.പി.എം നേതൃത്വത്തിന് പാർട്ടിക്കുള്ളിൽ വെല്ലുവിളി ഉയർന്ന സംഭവമാണ് അലൻ, താഹ അറസ്റ്റ്.
സി.പി.എം അനുഭാവികളും അഭ്യുദയകാംക്ഷികളും സർക്കാർ നിലപാട് ചോദ്യംചെയ്്തതോടെ നേതൃത്വവും പ്രതിരോധത്തിലായി. പക്ഷേ, മുഖ്യമന്ത്രിയെ പൂർണമായും പിന്തുണക്കുന്ന നിലപാടാണ് ഒടുവിൽ സി.പി.എം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. അലനെയും താഹയെയും പാർട്ടിയിൽനിന്ന് പുറത്താക്കി തള്ളിപ്പറയുക എന്ന നിലപാട് നേതൃത്വം സ്വീകരിക്കുകയും ചെയ്തു.
ഇതിനിടെയാണ് യു.എ.പി.എ നിയമപ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും വിട്ടയക്കുക എന്ന ആവശ്യമുയർത്തി അഖിലേന്ത്യ പ്രതിഷേധവാരം ആചരിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്. ഇത് കേരളത്തിൽ പാർട്ടി നേതൃത്വത്തെ തിരിഞ്ഞുകുത്തുകയാണ്.
കോവിഡ് വ്യാപനം ജയിലുകളിൽ രാഷ്ട്രീയ തടവുകാരുടെ ജീവന് ഭീഷണി ആയതോടെയാണ് അവരെ വിട്ടയക്കുക എന്ന മുദ്രാവാക്യവുമായി നേതൃത്വം രംഗത്തുവന്നത്. ആഗസ്റ്റ് 20-26 വരെയാണ് പ്രതിഷേധവാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.