അമിതവേഗത്തിലെത്തിയ കാറിടിച്ച്​ നാല് വിദ്യാർഥിനികൾ അടക്കം ഏഴുപേർക്ക്​ പരിക്ക് VIDEO​



പൂ​ച്ചാ​ക്ക​ൽ (ആ​ല​പ്പു​ഴ): അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ട​ക ്കം ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. പൂ​ച്ചാ​ക്ക​ൽ ത​ളി​യാ​പ​റ​മ്പ് റോ​ഡി​ൽ മ​ണി​യ​മ്പി​ള്ളി തോ​ട് ക​ലു​ങ്കി​ന് സ ​മീ​പം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ്​ അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ആ​ദ്യം കു​ടു ം​ബം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലാ​ണ് ഇ​ടി​ച്ച​ത്. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന പൂ​ച്ചാ​ക്ക​ൽ മാ​നാ​ശ്ശേ​ രി വീ​ട്ടി​ൽ അ​നീ​ഷി​​െൻറ മ​ക​ന്‍ വേ​ദ​വി​ന് (നാ​ല്) പ​രി​ക്കേ​റ്റു. കു​ട്ടി​യെ ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യ ി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന്​ റോ​ഡി​ൽ​കൂ​ടി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന മൂ​ന്ന്​ വി​ദ്യാ​ർ​ഥി​നി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ശ്രീ​ക​ണ്​​ഠേ​ശ്വ​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് പ​രീ​ക്ഷ​യെ​ഴു​തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഉ​രു​വം​കൊ​ളു​ത്ത് വെ​ളി ച​ന്ദ്ര​​െൻറ മ​ക​ൾ അ​ന​ഘ, 16ാം വാ​ർ​ഡ്‌ കോ​ണേ​ഴ​ത്ത് ച​ന്ദ്ര​ബാ​ബു​വി​​െൻറ മ​ക​ൾ ച​ന്ദ​ന, 13ാം വാ​ർ​ഡ് അ​യ്യ​ങ്ക​യി​ൽ സാ​ബു​വി​​െൻറ മ​ക​ൾ സാ​ഹി എ​ന്നി​വ​രെ​യാ​ണ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്നു​പേ​രും 15 മീ​റ്റ​ർ അ​ക​ലെ തെ​റി​ച്ച് വീ​ണു.

അപകടത്തിനിടയാക്കിയ കാർ

ഒ​രു കു​ട്ടി ക​നാ​ലി​ലേ​ക്കും മ​റ്റ് ര​ണ്ടു​പേ​ർ തൊ​ട്ട​ടു​ത്തു​ള്ള റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ​ള​യ​ങ്കേ​രി​ൽ സോ​മ​​െൻറ വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് മ​തി​ലി​ന് മു​ക​ളി​ലൂ​ടെ​യും തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്​​ദം​കേ​ട്ട്​ എ​ത്തി​യ സോ​മ​നാ​ണ് തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് പേ​രെ​യും എ​ത്തി​ച്ച​ത്. മൂ​ന്നു​പേ​രും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം ച​ന്ദ​ന​യെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സാ​ഹി​യെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ന​ഘ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

Full View

പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ തൊ​ട്ടു​പി​ന്നാ​ലെ സൈ​ക്കി​ളി​ല്‍ വ​രി​ക​യാ​യി​രു​ന്ന പാ​ര​ല​ൽ കോ​ള​ജ് വി​ദ്യാ​ര്‍ഥി​നി​യെ​യും കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. തൈ​ക്കാ​ട്ടു​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഉ​ള​വ​യ്പ് സ്വ​ദേ​ശി അ​ർ​ച്ച​ന​യെ​യാ​ണ്​ ഇ​ടി​ച്ചി​ട്ട​ത്. തു​ട​ർ​ന്ന്​ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ചാ​ണ് കാ​ര്‍ നി​ന്ന​ത്. അ​ർ​ച്ച​ന​യെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തി​ന്​ സ​മീ​പം താ​മ​സി​ക്കു​ന്ന പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഇ​ട​വ​ഴീ​ക്ക​ൽ വീ​ട്ടി​ൽ മ​നോ​ജും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ മ​റ്റൊ​രാ​ളു​മാ​ണ്​ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് അ​സം സ്വ​ദേ​ശി അ​സ്​​ലം (26) ആ​ണെ​ന്നും ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​രു​വ​ർ​ക്കും പ​രി​ക്കു​ണ്ട്. അ​സം സ്വ​ദേ​ശി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. മ​നോ​ജ്​ ഒ​രാ​ഴ്ച മു​മ്പ് മ​റ്റൊ​രാ​ളി​ല്‍നി​ന്നും വാ​ങ്ങി​യ വാ​ഹ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ങ്ങ​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - alappuzh apoochakkal car hit School Students -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.