അമിതവേഗത്തിലെത്തിയ കാറിടിച്ച് നാല് വിദ്യാർഥിനികൾ അടക്കം ഏഴുപേർക്ക് പരിക്ക് VIDEO
text_fields
പൂച്ചാക്കൽ (ആലപ്പുഴ): അമിത വേഗത്തിലെത്തിയ കാറിടിച്ച് നാല് വിദ്യാർഥിനികൾ അടക ്കം ഏഴുപേർക്ക് പരിക്ക്. പൂച്ചാക്കൽ തളിയാപറമ്പ് റോഡിൽ മണിയമ്പിള്ളി തോട് കലുങ്കിന് സ മീപം ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. അമിതവേഗത്തിൽ വന്ന കാർ ആദ്യം കുടു ംബം സഞ്ചരിച്ചിരുന്ന ബൈക്കിലാണ് ഇടിച്ചത്. ബൈക്കിലുണ്ടായിരുന്ന പൂച്ചാക്കൽ മാനാശ്ശേ രി വീട്ടിൽ അനീഷിെൻറ മകന് വേദവിന് (നാല്) പരിക്കേറ്റു. കുട്ടിയെ ചേർത്തല ഗവ. ആശുപത്രിയ ിൽ പ്രവേശിപ്പിച്ചു. തുടർന്ന് റോഡിൽകൂടി നടന്നുവരികയായിരുന്ന മൂന്ന് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചു. ശ്രീകണ്ഠേശ്വരം ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പരീക്ഷയെഴുതി മടങ്ങുകയായിരുന്ന പാണാവള്ളി പഞ്ചായത്ത് ഉരുവംകൊളുത്ത് വെളി ചന്ദ്രെൻറ മകൾ അനഘ, 16ാം വാർഡ് കോണേഴത്ത് ചന്ദ്രബാബുവിെൻറ മകൾ ചന്ദന, 13ാം വാർഡ് അയ്യങ്കയിൽ സാബുവിെൻറ മകൾ സാഹി എന്നിവരെയാണ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും 15 മീറ്റർ അകലെ തെറിച്ച് വീണു.
ഒരു കുട്ടി കനാലിലേക്കും മറ്റ് രണ്ടുപേർ തൊട്ടടുത്തുള്ള റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ വളയങ്കേരിൽ സോമെൻറ വീട്ടുവളപ്പിലേക്ക് മതിലിന് മുകളിലൂടെയും തെറിച്ച് വീഴുകയായിരുന്നു. ശബ്ദംകേട്ട് എത്തിയ സോമനാണ് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ മൂന്ന് പേരെയും എത്തിച്ചത്. മൂന്നുപേരും അബോധാവസ്ഥയിലായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം ചന്ദനയെ കളമശ്ശേരി മെഡിക്കൽ കോളജിലും സാഹിയെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനഘ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
പെൺകുട്ടികൾക്ക് തൊട്ടുപിന്നാലെ സൈക്കിളില്‍ വരികയായിരുന്ന പാരലൽ കോളജ് വിദ്യാര്‍ഥിനിയെയും കാർ ഇടിച്ചുതെറിപ്പിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഉളവയ്പ് സ്വദേശി അർച്ചനയെയാണ് ഇടിച്ചിട്ടത്. തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. അർച്ചനയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന പാണാവള്ളി പഞ്ചായത്ത് ഇടവഴീക്കൽ വീട്ടിൽ മനോജും ഇതരസംസ്ഥാനക്കാരനായ മറ്റൊരാളുമാണ് കാറിൽ ഉണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്നത് അസം സ്വദേശി അസ്ലം (26) ആണെന്നും ഇരുവരും മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇരുവർക്കും പരിക്കുണ്ട്. അസം സ്വദേശിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മനോജ് ഒരാഴ്ച മുമ്പ് മറ്റൊരാളില്‍നിന്നും വാങ്ങിയ വാഹനമാണ് അപകടത്തിൽപെട്ടത്. അപകടങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.