തിരുവനന്തപുരം: മരടിൽ സുപ്രീംകോടതി ഉത്തരവിനെതുടർന്ന് ഒഴിപ്പിക്കൽഭീഷണി നേര ിടുന്നവരെ സംരക്ഷിക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് കേന്ദ്രത്തിലേക്ക് സർവകക്ഷി പ്രതിനിധിസംഘം പോകും. സെപ്റ്റംബർ 23ന് സുപ്രീംകോടതി കേസ് പരിഗണിക്കുേമ്പാൾ സംസ്ഥ ാനത്തിന് വേണ്ടി ഉന്നതനായ അഭിഭാഷകൻ ഹാജരാകണമെന്നും ചൊവ്വാഴ്ച ചേർന്ന സർവകക്ഷ ിയോഗത്തിൽ ധാരണയായി. ഫ്ലാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കാൻ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി.
നിർമാതാക്കളാൽ കബളിപ്പിക്കപ്പെട്ട ഫ്ലാറ്റ്വാസികളെ ഒഴിപ്പിക്കുന്നതിൽ യോഗത്തിൽ പെങ്കടുത്ത എല്ലാ കക്ഷിേനതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ഇതൊഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, ഫ്ലാറ്റ് പൊളിക്കണമെന്ന വിധി നടപ്പാക്കാതിരിക്കാനാവില്ലെന്നും അത് സർക്കാറിെൻറ ഭരണഘടനാബാധ്യതയാണെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇൗ പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികൾ കെട്ടിടനിർമാതാക്കളാണെന്ന അഭിപ്രായമായിരുന്നു നേതാക്കൾക്ക്.
നിർമാതാക്കളിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കണമെന്ന ആവശ്യം ശരിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അക്കാര്യത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കി. ഫ്ലാറ്റ് നിർമാതാക്കളെ കരിമ്പട്ടികയിൽപെടുത്തി വിലക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. കേസിൽ പരിസ്ഥിതിമന്ത്രാലയം കക്ഷിചേരണമെന്നതാണ് സർക്കാറിെൻറ ആവശ്യം. പരിസ്ഥിതിസംരക്ഷണനിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവ് നല്കാന് കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ട്. ഈ അധികാരം കേന്ദ്രം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ- അദ്ദേഹം പറഞ്ഞു.
കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴുള്ള പരിസ്ഥിതിപ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരണമെന്ന് അഭ്യർഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാനം കത്തയെച്ചന്നും മുഖ്യമന്ത്രി േയാഗത്തെ അറിയിച്ചു. ഒപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്നത്തിെൻറ ഗൗരവവും ബോധ്യപ്പെടുത്തി.
മാനുഷികപ്രശ്നമായി കണക്കിലെടുത്ത് താമസക്കാരെ സംരക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 400 കുടുംബങ്ങളെ കുടിയിറക്കുക എന്നത് പ്രായോഗികമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. നിയമലംഘനങ്ങള്‍ക്ക് ഭാവിയില്‍ അംഗീകാരം കിട്ടും എന്ന ധാരണയിലാണ് ഇത്തരം നിര്‍മാണങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് നിർമാതാക്കൾക്ക് നൽകിയത് അനൗദ്യോഗിക കെട്ടിട നമ്പർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.