ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ ഇൗ വർഷം ഒാൾ പാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ് െപ്രാമോഷൻ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠന നിലവാരം വിലയിരുത്തുന്ന നടപടികൾ തടസപ്പെട്ടതിനെ തുടർന്നാണ് 'ഒാൾ പാസ്' തീരുമാനം. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകാറുണ്ട്.

ഒമ്പതിൽ നിന്ന് പത്തിലേക്ക് വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ക്ലാസ് കയറ്റം. കോവിഡ് കാരണം സ്കൂൾ അടഞ്ഞുകിടന്നതിനെ തുടർന്ന് വർക്ക് ഷീറ്റുകൾ വിതരണം ചെയ്ത് ഒമ്പതാം ക്ലാസ് വിദ്യാർഥികളുടെ വർഷാന്ത മൂല്യനിർണയം നടത്തി ക്ലാസ് കയറ്റം നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ലോക്ഡൗൺ കാരണം ഇത് തടസപ്പെട്ടതോടെയാണ് ഒമ്പതിലെ കുട്ടികൾക്കും ക്ലാസ് കയറ്റം നൽകാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ പ്രൊമോഷൻ പട്ടിക ഇൗ മാസം 25നകം സ്കൂളുകൾ പ്രസിദ്ധീകരിക്കണം. പുതിയ ക്ലാസിലേക്ക് കയറ്റം ലഭിക്കുന്ന ഒാരാ വിദ്യാർഥിയെയും ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ഫോൺ വഴി ബന്ധപ്പെടുകയും അവരുടെ വൈകാരിക പശ്ചാതലം/ അക്കാദമിക നില സംബന്ധിച്ച് സംസാരിക്കുകയും ചെയ്യണം.

Tags:    
News Summary - all pass in classes one to nine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.