ആലുവ: സംസ്‌ഥാനത്തെ മുഴുവൻ റവന്യൂ ഓഫിസുകളും സ്മാർട്ടാക്കുന്ന പ്രവർത്തനങ്ങൾ നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ആലുവ താലൂക്ക് ഓഫിസ് ഇ-ഓഫിസ് ആയി മാറിയതിന്‍റെ ഉദ്ഘാടനം നിർവഹിക്കുയായിരുന്നു അദ്ദേഹം.
നാലുവർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണമായും ഡിജിറ്റലാക്കുക എന്ന പ്രവർത്തനത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. ഡിജിറ്റൽ റിസർവേയും നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. ജീവനക്കാരുടെ ജോലിഭാരം കുറച്ച് സേവനം ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ നടപ്പിലാക്കി കഴിഞ്ഞു.
കേരളത്തിലെ 1666 വില്ലേജുകൾ പ്രവർത്തിക്കുന്ന 1542 കേന്ദ്രങ്ങളും അകവും പുറവും ഒരേ പോലെ സ്മാർട്ടാക്കുന്ന ശ്രദ്ധേയമായ പദ്ധതിയായിരിക്കും സർക്കാർ നടപ്പിലാക്കാൻ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആലുവ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ റോജി.എം.ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാൻ എം.പി, കലക്ടർ ജാഫർ മാലിക്, നഗരസഭ ചെയർമാൻ എം.ഒ.ജോൺ, സബ് കലക്ടർ വിഷ്‌ണു രാജ്, എ.ഡി.എം എസ് ഷാജഹാൻ, തഹസിൽദാർ സത്യപാലൻ നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.