കുണ്ടറ: എൻ.സി.പി നേതാവ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നു. തെളിവുകളുടെ പിൻബലത്തോടെ മാത്രം അറസ്റ്റ് ഉൾെപ്പടെ നടപടികളിലേക്ക് നീങ്ങിയാൽ മതിയെന്ന നിലപാടിലാണ് പൊലീസ്. യുവതി മുമ്പ് നൽകിയിട്ടുള്ള സമാന പരാതികൾ, പിതാവിെൻറ പശ്ചാത്തലം, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.
മന്ത്രി എ.കെ. ശശീന്ദ്രനെതിരെ യുവതി ഗവർണർക്ക് പരാതി നൽകും. ഇതിനായി സന്ദർശന അനുമതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച ഗവർണറെ കാണാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയ മനുഷ്യാവകാശ കമീഷനും ദേശീയ വനിതാ കമീഷനും ഇതോടൊപ്പം പരാതി നൽകും. അതേസമയം തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആരോപണവിധേയനായ എൻ.സി.പി സംസ്ഥാന നിർവാഹകസമിതിയംഗം ജി. പത്മാകരൻ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും നൽകിയ പരാതിയിൽ അഭ്യർഥിച്ചു. ആരോപണം കെട്ടിച്ചമച്ചതാണ്. താൻ നേരിട്ട് സംസാരിച്ചിട്ടില്ലാത്ത യുവതി, തന്നെ തേേജാവധം ചെയ്യുന്നതിനാണ് വ്യാജ പരാതി നൽകിയത്.
നീതിപൂർവകമായ ഏത് അന്വേഷണവും നേരിടാം. നുണ പരിശോധന ഉൾെപ്പടെ ഏത് ശാസ്ത്രീയ പരിശോധനക്കും വിധേയനാകാമെന്നും സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും പത്മാകരൻ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.