കോട്ടയം: കേന്ദ്രസർക്കാറിെൻറ ഇടപെടലിനെ തുടർന്നാണ് ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. കേന്ദ്രം ഇടപെടാതെ എങ്ങനെ അദ്ദേഹത്തെ മോചിപ്പിക്കാനാകും. സർക്കാർ ഇടപെടൽ ഇല്ലാതെ അദ്ദേഹത്തെ മോചിപ്പിക്കാനാവുമെന്ന് ബുദ്ധിയുള്ള ആരും പറയില്ലെന്നും കണ്ണന്താനം പരിഹസിച്ചു.രാജ്യങ്ങൾ തമ്മിലെ നയതന്ത്ര ബന്ധങ്ങളും ഇടെപടലുകളും അറിയാത്ത കോൺഗ്രസുകാർ ഇതിനു പിന്നിൽ വത്തിക്കാനാണെന്ന് പറഞ്ഞു നടന്നാലും കുഴപ്പമില്ല. നിയമസഭയിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ചാൽ ഫാ.ടോം പുറത്തുവരില്ല. ഒമാൻ, സൗദി, വത്തിക്കാൻ എന്നീ രാജ്യങ്ങളുമായി ചേർന്നുള്ള കൂട്ടായ പരിശ്രമമാണ് വിജയം കണ്ടത്.
എന്തുകഴിക്കണമെന്ന കാര്യം ആ ദേശത്തെ മനുഷ്യരാണ് തീരുമാനിക്കേണ്ടത്. ഇതാണ് ബീഫ് അടക്കമുള്ള വിഷയങ്ങളിൽ തെൻറ നിലപാട്. കേരളത്തിലെ ബി.ജെ.പി നേതാക്കളെ മറികടന്നല്ല തെൻറ മന്ത്രി സ്ഥാനം. തെൻറ ചരിത്രം അറിയാവുന്നവർ ആരും പ്രത്യേകസമുദായത്തിനുവേണ്ടി പ്രവർത്തിച്ചുവെന്ന് പറയില്ലെന്ന് ഹിന്ദു െഎക്യവേദി നേതാവ് കെ.പി. ശശികലക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘മണർകാട് പള്ളിയിൽ മാത്രമല്ല, അവിടുത്തെ േക്ഷത്രവും ഞാൻ സന്ദർശിച്ചിരുന്നു. എൻ.എൻ.എസ് ജനറൽ സെക്രട്ടറിെയ കാണാൻ താൽപര്യവും പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും ശശികല അറിഞ്ഞുകാണില്ല’ -കണ്ണന്താനം പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം പാർട്ടി തീരുമാനിക്കും. ഇന്ത്യ സുരക്ഷിതമല്ല എന്ന പ്രതീതി മറ്റു രാജ്യങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നമ്മൾ തന്നെ സൃഷ്ടിച്ച അത് ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഇത് മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.