പ്രതീക്ഷയോടെ മന്ത്രിയെ വിളിച്ചു; 24 മണിക്കൂറിനുള്ളിൽ ആൽഫിക്ക് പഠിക്കാൻ ടിവി എത്തി

കൊച്ചി: ഞായറാഴ്ച എറണാകുളം ജില്ലയിലെ ആരക്കുന്നം തോട്ടപ്പടിയിൽ ഞർക്കലയിൽ വീട്ടിൽ ഷാജിയുടേയും ജോളിയുടേയും മകൻ, ആരക്കുന്നം ഗവ. ഹൈസ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫി എന്ന കൊച്ചു മിടുക്കൻ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിളിക്കുന്നു. പഠനത്തിനായി ലഭിച്ച ടെലിവിഷൻ കേടായ സങ്കടത്തിലായിരുന്നു ഫോൺ വിളി. 'പഠിക്കാൻ ഒരു ടെലിവിഷൻ തരുമോ സർ' എന്നായിരുന്നു സങ്കടത്തോടെ ആൽഫിയുടെ ചോദ്യം.

ഇതുകേട്ട, കടകംപള്ളി സുരേന്ദ്രൻ നാളെ തന്നെ വീട്ടിൽ ടെലിവിഷൻ എത്തും എന്ന് ആൽബിക്ക് ഉറപ്പ് നൽകി. ഈ വിവരം എറണാകുളം ജില്ല സഹകരണ ജോയിന്‍റ് രജിസ്ട്രാർ (ജനറൽ) സജീവ് കർത്തായെ അറിയിച്ചു. വിവരം അറിഞ്ഞയുടനെ അദ്ദേഹം കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം വൈസ് പ്രസിഡന്റ് സി.ആർ. ബിജുവിനെ ബന്ധപ്പെട്ടു. എ.ഡി.ജി.പി മനോജ് എബ്രഹാം പ്രസിഡന്‍റായ സംഘം ഭരണസമിതി ആൽബിന് ടെലിവിഷൻ വാങ്ങി നൽകാൻ ഉടൻ തീരുമാനം എടുത്തു. രാവിലെ തന്നെ ഒരു എൽ.ഇ.ഡി ടി.വിയും വാങ്ങി, ഉച്ചയോടെ ആൽബിന്‍റെ വീട്ടിൽ എത്തി ടെലിവിഷൻ കൈമാറി.

എറണാകുളം ജില്ല സഹകരണ ജോയിന്‍റ് രജിസ്ട്രാർ (ജനറൽ) സജീവ് കർത്ത, കണയന്നൂർ അസി. രജിസ്ട്രാർ ശ്രീലേഖ .കെ, കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം വൈസ് പ്രസിഡന്റ് സി.ആർ. ബിജു, മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എബി, കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം അസിസ്റ്റന്റ് സെക്രട്ടറി എ.ജി. അജിത് കുമാർ എന്നിവർ എത്തിയാണ് ആൽഫിക്ക് ടെലിവിഷൻ കൈമാറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.