കരിപ്പൂർ: ആഗസ്റ്റ് ഏഴിലെ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിൽ തകർന്ന കോഴിക്കോട് വിമാനത്താവളത്തിലെ ഇൻസ്ട്രുമെൻറ് ലാൻഡിങ് സംവിധാനവും (െഎ.എൽ.എസ്) പ്രവർത്തനം തുടങ്ങി. അപകടത്തിൽ െഎ.എൽ.എസിെൻറ ലോക്കലൈസറിെൻറ ആൻറിനകൾ തകർന്നിരുന്നു. ചൊവ്വാഴ്ച വിമാനത്താവള അതോറിറ്റിയുെട കാലിബറേഷൻ വിമാനമെത്തി സംവിധാനത്തിെൻറ കൃത്യത ഉറപ്പുവരുത്തിയേതാടെയാണ് പ്രവർത്തനം തുടങ്ങിയത്.
ഇതോടെ െഎ.എൽ.എസ് പിൻവലിച്ചതായ നോട്ടാം (നോട്ടീസ് ടു എയർമാൻ) വിമാനത്താവള അേതാറിറ്റി റദ്ദാക്കി. ബംഗളൂരു വിമാനത്താവളത്തിൽനിന്നാണ് കാലിബറേഷൻ വിമാനമെത്തിയത്.
റൺവേ പത്തിലെ െഎ.എൽ.എസിെൻറ ആൻറിനകളാണ് തകർന്നിരുന്നത്. ഗ്ലൈഡ് പാത്ത്, ലോക്കലൈസർ എന്നിവയാണ് െഎ.എൽ.എസിെൻറ പ്രധാന ഭാഗങ്ങൾ.
ലാൻഡ് ചെയ്യുന്ന വിമാനത്തിന് റൺവേയുടെ മധ്യരേഖയിൽ ഇറങ്ങാൻ സഹായിക്കുന്നതാണ് ലോക്കലൈസർ. ഇതിന് 12 ആൻറിനകളാണുള്ളത്. ഇതിൽ മധ്യത്തിലുള്ള ആറ് ആൻറിനകൾ അപകടത്തിൽ തകർന്നിരുന്നു.
മഹാരാഷ്ട്രയിലെ ഗോണ്ടിയ വിമാനത്താവളത്തിൽ സ്ഥാപിക്കാൻ എത്തിച്ചിരുന്ന ആൻറിനകൾ ആഗസ്റ്റ് 21ന് കരിപ്പൂരിൽ എത്തിക്കുകയായിരുന്നു. ഡൽഹിയിൽ നിന്നും വിമാനത്താവള അതോറിറ്റിയുടെ റേഡിയോ കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്പ്മെൻറ് യൂനിറ്റെത്തിയാണ് (ആർ.സി.ഡി.യു) മാറ്റിസ്ഥാപിച്ചത്.
31 ലക്ഷം രൂപ െചലവിലാണ് മാറ്റിയത്. ഞായറാഴ്ച റൺവേ 28 ലെ െഎ.എൽ.എസും കാലിബറേഷൻ വിമാനമെത്തി പരിശോധിച്ചിരുന്നു.
സി.എൻ.എസ് വിഭാഗം മേധാവി മുനീർ മാടമ്പാട്ട്, എ.ജി.എമ്മുമാരായ അനിൽകുമാർ, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൃത്യത വരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.