മാറിമറിഞ്ഞ് തലസ്ഥാനം

കോഴിക്കോട് : കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ പോലെ മാറിമറിഞ്ഞാണ് സംസ്ഥാന തലസ്ഥാനം. തിരുവനന്തപുരത്തെ ഇടത് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ വോട്ട് പിടിക്കുകയാണെങ്കിൽ യു.ഡി.എഫ് ശശി തരൂർ വിയർക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. തിരുവനന്തപുരത്തെ തീരദേശ മണ്ഡലങ്ങളായിരിക്കും തലവിധി മാറ്റി മറിക്കുക. തിരുവനന്തപുരം, നേമം, കഴിക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബി.ജെ.പി നേതൃത്വം പ്രതിക്ഷ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്നുണ്ട്.

എന്നാൽ, തീരദേശ മേഖലകളിൽ എൽ.ഡി.എഫ് വോട്ട് പന്ന്യന്റെ പെട്ടിയിൽ വീണാൽ ശശി തരൂർ വെള്ളം കുടിക്കും. കഴിഞ്ഞ തെരഞ്ഞടുപ്പിൽ ശശി തരൂരിനെ പിന്തുണച്ചത് പാറശ്ശാല, നെയ്യാറ്റിൻകര, കോവളം മണ്ഡലങ്ങളിലെ ന്യൂനപക്ഷ വോട്ടകുളാണ്. ഇത്തവണയും അത് സംഭവിച്ചാൽ ശശിതരൂരിന് സാധ്യതയുണ്ട്. എന്നാൽ, മറിച്ച് സംഭവിച്ചാൽ കോൺഗ്രസിന്റെ വിശ്വ പൗരനായ സ്ഥാനാർഥി ശശി തരൂരിന് ഫലം തിരിച്ചടിയാവും. ഇനി എണ്ണാനുള്ള റൗണ്ടുകൾ നിർണായകമാണ്. യു.ഡി.എഫ് പ്രതീക്ഷതിനേക്കാൾ എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യാൻ രവീന്ദ്രന് വോട്ട് ലഭിച്ചു. അതിനാൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശങ്കയുണ്ട്. 

Tags:    
News Summary - Alternate capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.